ജനുവരി ഒന്നു മുതൽ 19 സംസ്ഥാനങ്ങളിൽ വേതന വർധനവ്

പി.പി ചെറിയാൻ

ന്യൂയോർക്ക്: 2017 ജനുവരി ഒന്നു മുതൽ അമേരിക്കയിലെ പത്തൊൻപതു സംസ്ഥാനങ്ങളിൽ വേതന വർധനവ് നിലവിൽ വരുന്ന ലക്ഷക്കണക്കിനു സാധാരണ തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മസാച്യുസൈറ്റൈസ്, വാഷിങ്ടൺ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വേതന വർധനവ് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Demonstrators in the "Fight for $15" wage protest are joined by social justice activists at a rally in downtown  San Diego, California, U.S.,  November 29, 2016.  REUTERS/Mike Blake

Demonstrators in the “Fight for $15” wage protest are joined by social justice activists at a rally in downtown San Diego, California, U.S., November 29, 2016. REUTERS/Mike Blake

ഇവിടങ്ങളിൽ മണിക്കൂറിനു 11 ഡോളറാണ് വേതനം വർധിക്കുന്നത്.
കാലിഫോർണിയയിൽ 10.50 ഡോളർ ലഭിക്കുമ്പോൾ ന്യൂയോർക്ക് സംസ്ഥാനത്ത് ന്യൂയോർക്ക് സിറ്റിയിൽ മാത്രമാണ് 11 ഡോളർ ഡൗൺ സ്‌റ്റേറ്റ് സമ്പർമ്പിൽ 10 ഡോളറും മറ്റിടങ്ങളിൽ 9.70 ഡോളറുമാണ് ന്യൂയോർക്ക് ഫാസ്റ്റ് ഫുഡ് ജീവനക്കാർക്കു ഇപ്പോൾ ലഭിക്കുന്ന വേതനത്തിൽ നിന്നും 1.50 ഡോളർ വർധനവുണ്ടാകും.
അരിസോണ, മയിൻ, കൊളറാഡോ, വാഷിംങ്ടൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ നവംബർ എട്ടിനു നടന്ന പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വേതന വർധന നടപ്പാക്കുന്നതിനു അനുകൂലമായി ജനങ്ങൾ വിധിയെഴുതിയത്. അരിസോണയിൽ 8.05 ഡോളറിൽ നിന്നും 10 ഡോളറായി വർധിപ്പിക്കും. ഇൗയിടെ വേതനവർധനവ് തടയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച അപ്പീൽ അരിസോണ സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു.
ദേശീയാടിസ്ഥാനത്തിൽ 2009 ലാണ് ഏറ്റവും കുറഞ്ഞ വേതനം 7.25 ഡോളറായി നിജപ്പെടുത്തിയത്. പണപ്പെരുപ്പം ആവശ്യവസ്തുക്കളുടെ വിലവർധനയും സാധാരണക്കാരന്റെ ജനജീവിതത്തെ ദുരിതപൂർണമാക്കി. പിന്നീട്, തൊഴിലാളികൾ സംഘടിക്കുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തതിനെ തുടർന്നാണ് പരിണിതഫലമാണ് ഇപ്പോൾ നിലവിൽ വിരുന്ന വേതന വർധനവ്.

Top