ജിഷാ സൂസന്‍ ജോണിന്റെ മൃതശരീരം ഇന്ന് 10 മുതൽ 7 മണി വരെ പൊതുദർശനത്തിന് വെക്കുന്നു.വൈകിട്ട് 5 മുതൽ 7 വരെ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും

ഡബ്ലിന്‍: അകാലത്തിൽ നിര്യാതയായ ജിഷാ സൂസന്‍ ജോണിന്റെ മൃതശരീരം പൊതുദർശനത്തിന് ബുധനാഴ്ച്ചയും വെക്കുന്നു ..ഡബ്ലിൻ യുണിവേസിറ്റി കോളേജിന് എതിർവശം N 11 റോഡിനു സമീപം ഉള്ള ക്രാൻഫോർഡ് ഫുണറൽ ഹോമിലാണ് ജിഷയുടെ മൃതശരീരം പൊതുദർശനത്തിത്തിനായി വെക്കുന്നത് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണി വരെയും ആണ് പൊതുദർശനം.വൈകുന്നേരം 5 മണിമുതൽ 7 മണിവരെ ലൈവ് സ്ട്രീമിങ്ങും ഉണ്ടായിരിക്കും.കടുത്ത കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് . ജിഷക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവർക്ക് ഫ്യുണറല്‍ ഹോമിന്റെ വെബ് സൈറ്റ് വഴിയോ ഫോണ്‍ മുഖേനയോ മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാവുന്നതാണ് .വിളിക്കേണ്ട നമ്പർ 01 4538888 .

rommassey.ie : Funeral Home :ROM MASSEY AND SONS FUNERAL DIRECTORS ,6 Cranford Centre, Stillorgan Road, Dublin 4, D04 X446 .ഫ്യൂണറൽ ഹോമുകാരെ കിട്ടിയില്ല എങ്കിൽ  സഹായത്തിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് ബന്ധപ്പെടാവുന്നതാണ് .Jais (087) 326 3667 ; Shinto (087) 326 3652 ;Saji Koovappillil 0872824446 .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം തിരുമല തെന്നടിയിൽ നവമന്ദിരം ജോണ് ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകളാണ് ജിഷ. കൂത്താട്ടുകുളം പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ് ജിഷയുടെ ഭർത്താവ് രജീഷ് പോൾ .ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ് രജീഷ് പോൾ .ജോമു ഫിലിപ്പ് ജോൺ (തിരുവനന്തപുരം) ഡോ.ജിനു സാറാ ജോൺ (മസ്കറ്റ് ) എന്നിവർ സഹോദരങ്ങളാണ് .ജിഷയുടെ മൃതശരീരം വ്യാഴാഴ്‌ച്ച നാട്ടിലേക്ക് കൊണ്ടുപോകും .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതസംസ്കാരം പിന്നീട് നടത്തപ്പെടും .

Live streaming CLICK HERE 

Top