ജോണ്‍ മാഷ് ഞായറാഴ്ച രണ്ടുമണിക്ക് പൂഴിയിലേക്ക് അലിഞ്ഞു ചേരും

കഴിഞ്ഞ ഒമ്പതാം തിയതി ബുധനഴാച്ച   ലിവര്‍പൂള്‍ സെയിന്റ്  ഹെലന്‍സില്‍ മരിച്ച ജോണ്‍ ജോസഫ്‌ ( ജോണ്‍ മാഷ് ) ന്‍റെ ഭൌതിക ശരീരം വരുന്ന ഞായറാഴ്ച  രണ്ടു മണിക്ക് അദ്ദേഹത്തിന്റെ  ജന്മദേശം ആയ കുറുപ്പന്‍ തറയിലെ  കഞ്ഞിരത്താനം  സെയിന്‍റ് ജോണ്‍സ്  പള്ളിയില്‍  സംസ്കരിക്കും .
മൃതദേഹം  വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മഞ്ചെസ്സ്റ്റ്റില്‍  നിന്നും പുറപ്പെട്ട എമിരേറ്റ്സ് വിമാനത്തില്‍ പുറപ്പെട്ടു  ശനിയശ്ച്ച രാവിലെ പത്തു മണിക്ക് നെടുമ്പാശേരിയില്‍ എത്തിച്ചേരും .
                                      ജോണ്‍ മാഷിന്‍റെ ഭാര്യ സെലിനും മക്കളും വൃാഴാഴ്ച്ച ലിവേര്‍പൂളില്‍ നിന്നും   തന്നെ നാട്ടിലേക്ക്  പുറപ്പെട്ടിരുന്നു ,  . UK ലിവര്‍പൂള്‍  മലയാളി സമൂഹം കഴിഞ്ഞ ബുധനഴാച്ച  അദേഹം താമസിക്കുന്ന സെയിന്‍റ് ഹെലെന്‍സിലെ പള്ളിയില്‍ വച്ച് കണ്ണിരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ നല്‍കി ആണ് നാട്ടിലേക്കു  യാത്രയാക്കിയത് .
UK യുടെ എല്ലാ ഭാഗത്ത്‌ നിന്നും എത്തിയ ഒരു വലിയ പുരുഷാരം മാഷിന്‍റെ വീട്ടിലും പൊതു ദര്‍ശനത്തിനു വച്ച സെയിന്‍റ് ഹെലെന്‍സിലെ   പള്ളിയിലും അദ്ധേഹത്തെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയിരുന്നു
.
ലിവര്‍പൂള്‍ മലയാളി സങ്കടനകള്‍ ആയ   LIMA, LIMCA ACAL , എന്നിമലയാളി സങ്കടനകള്‍  അതുപോലെ    , UUKMA,   കേരള വോളിബോള്‍ അസോസിയേഷന്‍ , OICC UK,   ഇടുക്കി  ചാരിറ്റി ഗ്രൂപ്പ്‌ ,LKCf തുടങിയ സങ്കടനകളും സമൂഹത്തിന്‍റെ വിവിധ മേഘലകളില്‍ ഉള്ള പ്രാമുഖവൃക്തികളും   മൃതദേഹത്തില്‍  റീത് വച്ചു ആദരിച്ചിരുന്നു .
ജീവിതത്തെ വളരെ ലാഘവ ത്തോടെ കാണുന്ന പ്രകൃതക്കാരന്‍ എന്നാ നിലയില്‍ ആരോടും വളരെ പെട്ടെന്ന് അടുക്കുവാനും സ്നേഹിക്കുവാനും കഴിയുന്ന വൃക്തിത്വത്തിന്‍റെ ഉടമ കൂടി ആയിരുന്നു ജോണ്‍ മാഷ് . ഉള്ള ബന്ധങ്ങള്‍ എന്നും നിലനിര്‍ത്താനും അദ്ദേഹം ശ്രമിച്ചിരുന്നു അതിന്‍റെ ഉത്തമ ഉദാഹരണം കൂടി ആയിരുന്നു സെയിന്‍റ്   ഹെലന്‍സില്‍  കൂടിയാ ബ്രഹത്തായ ജനകൂട്ടം
കഴിഞ്ഞ 15 വര്‍ഷത്തെലിവര്‍പൂളിലെ മലയാളി ജീവിതത്തില്‍ പ്രായ പൂര്‍ത്തിയായ ഒരാളുടെ അദൃത്തെ മരണം കൂടിയായിരുന്നു ജോണ്‍ മാഷിന്‍റെത്  എന്നതും ഈ മരണത്തിന്‍റെ പ്ര േതൃയേകത ആയിരുന്നു  lith3
 ജോണ്‍ മാഷിന്‍റെ ബോഡി നാട്ടില്‍ കൊണ്ടുപോകുന്നതിനു വേണ്ടി ഉള്ള നിയമനടപിടികള്‍ പൂര്‍ത്തികരിക്കുന്നതിനും   അതുപോലെ ചെറിയ ചിലവില്‍ ഫുണറല്‍ ഡയറക്ടറെ  കണ്ടെത്തുന്നതിനു വേണ്ടി ജോണ്‍ മാഷുമായി ഉണ്ടായിരുന്ന സുഹുര്‍ത്ത് ബന്ധം കൊണ്ട് മാത്രം കൈയും മേയും മറന്നു രംഗത്ത്  ഇറങ്ങിയ  മാത്യു അലക്സാണ്ടറോടും, പള്ളിയിലെ കാരൃങ്ങള്‍ ക്രമികരിക്കുന്നതിനും മാഷിന്‍റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനും  വേണ്ടി  പ്രവര്‍ത്തിച്ച  തോമസ്‌കുട്ടി ഫ്രാന്‍സിസിനോടും  ലിവര്‍പൂള്‍ മലയാളി സമൂഹം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു എന്നു പറയാതിരിക്കാന്‍ കഴിയില്ല
    അനുശോചന സമ്മേളനത്തില്‍ നാട്ടിലെ  ജോസ് കുട്ടി യോടും  ഇവിടുത്തെ ജോണ്‍ മാഷിനോടും   (ജോണ്‍ ജോസഫ്‌ ) ഉള്ള സൌഹൃതത്തിന്‍റെ  മലവെള്ളപാച്ചിലാണ്  കാണാന്‍  കഴിഞ്ഞത് .lith1
                                                           ഇപ്പോള്‍ നാട്ടിലുള്ള ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA )യുടെ പ്രസിഡണ്ട്‌ ഷാജു ഉതുപ്പ് ശവസംകാര ചടങ്ങില്‍ പങ്കെടുക്കും എന്ന് ലിമ യുടെ പ്രസിഡണ്ട്‌ന്‍റെ  ചുമതല വഹിക്കുന്ന ലിദിഷ് രാജ് തോമസ്‌  അറിയിച്ചിട്ടുണ്ട് .
                       ജാടകള്‍ ഇല്ലാത്ത കേവലം ഒരു പച്ച മനുഷിന്‍ ആയി നമ്മുടെ ഇടയില്‍ ജീവിച്ച   ജോണ്‍ മാഷിന്‍റെ ഈ കടന്നു പോകല്‍ ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്‍റെ മനസിന്‍റെ കോണില്‍  എന്നും ഒരു വേദനയായി അവശേഷിക്കും എന്നത് വസ്തുതയാണ് .
ജോണ്‍ മാഷിന്‍റെ മരണം ദുഖകരമാണെങ്കിലും ആ മരണത്തോടും അദേഹത്തിന്റെ കുടുംബത്തോടും ഇവിടുത്തെ മലയാളികള്‍ കാണിച്ച വൈകാരികമായ  അടുപ്പവും,  സ്നേഹവും, നമുക്കും അഭിമാനിക്കാന്‍ ഇട നല്‍കിയിട്ടുണ്ട്
Top