ഡബ്ലിൻ : കണ്ണൂർ സ്വദേശി അയർലണ്ടിൽ നിര്യാതനായി !.. കണ്ണൂർ -തളിപ്പറമ്പ് പടപ്പയങ്ങാട് ബാലേശുഗിരി ഇടവകക്കാരനും അയർലണ്ടിൽ ബ്ലാഞ്ചസ്‌ടൗൺ ഹോളിസ്‌ടൗണിൽ താമസിക്കുന്ന കിഴക്കേക്കര ജോണി ജോസഫ് ആണ് അല്പസമയം മുൻപ് നിര്യാതനായത് . ആർമിയിൽ ജോലിക്കാരൻ ആയിരുന്ന ജോണി ജോസഫ് രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു .ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഷാന്റി ജോസഫ് ആണ് ഭാര്യ .ജോസ്‌വിൻ , ജോഷ് വിൻ എന്നിവർ മക്കളാണ്.
ജോണി ജോസഫിന്റെ നിര്യാണത്തിൽ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് സ്ഥാപനത്തിന്റെ അനുശോചനങ്ങൾ നേരുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്നവരുടെ വേദനയിൽ പങ്കുചേരുന്നു. കൂടുതൽ മറ്റു വിവരങ്ങൾ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: DEATH NOTICE, dublin, JOHNY JOSEPH, KANNUR COMMUNITY, Kannur native Johnny Joseph of Kizhakkekara passed away in Ireland




