കൊവിഡ് 19 പ്രതിസന്ധി: രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്; സമ്പന്നരുടെ വരുമാനത്തിൽ വൻ ഇടിവ്

ഡബ്ലിൻ: കൊവിഡ് 19 പ്രതിസന്ധിയെ തുടർന്നു രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതായി പഠന റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെ തുടർന്നു വരുമാനത്തിലുണ്ടായ ഇടിവാണ് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കുറച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ദരിദ്രരും മധ്യവർഗവും പ്രതിസന്ധിയെ തുടർന്നു കൂടുതൽ ദുരിതത്തിലായെങ്കിൽ, രേഖകളിലെങ്കിലും സമ്പന്നർക്ക് അൽപം തിരിച്ചടി നേരിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

കഴിഞ്ഞ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി സമ്പന്ന വിഭാഗവും ദരിദ്രവിഭാഗവും തമ്മിലുള്ള സാമ്പത്തിക അന്തരം മൂന്ന് പി.സി മാത്രമായി കുറഞ്ഞിട്ടുണ്ട്. ഇത് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അയർലൻഡിലെ ഇക്കണോമിക്‌സ് ആൻഡ് സോഷ്യൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട കണക്കുകളിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങളും പഠന റിപ്പോർട്ടും ഉള്ളതെന്നാണ് ലഭിക്കുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2019 ൽ ഈ നിരക്ക് ഏതാണ്ട് 19 ശതമാനമായിരുന്നു. 1987 ലേതിനേക്കാൾ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ കൊവിഡ് പ്രതിസന്ധിക്കാലത്ത് രേഖപ്പെടുത്തിരിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നിലവിലുള്ള രേഖകളിലെ ഏറ്റവും നേർത്ത നിരക്കാണ് താനും ഇത്.

നിലവിൽ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന ഇടിവ് ഇപ്പോൾ രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ സാരമായി ബാധിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ മുപ്പത് വർഷത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഉയർന്ന വരുമാനക്കാരും സമ്പന്നരും തമ്മിലും താഴ്ന്ന വരുമാനക്കാരും സമ്പന്നരും തമ്മിലുള്ള അന്തരത്തിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഉയർന്ന വരുമാനക്കാരുടേത് 3.6 ശതമാനവും, താഴ്ന്ന വരുമാനക്കാരുടേത് 2.7 ശതമാനവുമായാണ് രേഖപ്പെടുത്തിരിയിരിക്കുന്നത്. ഇത് കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് താനും.

Top