ടെക്സസിൽ കൂടിയ കൂടത്തിനാലിൽ കുടുംബസംഗമം അവിസ്മരണീയമായി.

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഗൃഹാതുരത്വ സ്മരണകൾ അയവിറക്കി ഓർമയിൽ എന്നും തങ്ങിനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളുമായി അവർ വീണ്ടും ഒത്തുകൂടി. റാന്നിയിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബത്തിലെ മൂന്നു തലമുറകളിൽ പെട്ടവരുടെ കൂടിവരവ് കൂടിയായിരുന്നു ഒക്ടോബർ 10- 13 വരെ നടത്തിയ കൂടത്തിനാലിൽ കുടുംബസംഗമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടെക്സസിലെ പ്രകൃതിസുന്ദരമായ ഗിഡിങ്സിലുള്ള ക്യാമ്പ് തേജസിൽ വച്ചായിരുന്നു ഫാമിലി റീയൂണിയൻ 2019. പങ്കെടുത്ത 76 കുടുംബാംഗങ്ങളും ഒരേ യൂണിഫോമിൽ അണിനിരന്നപ്പോൾ കുടുംബ സംഗമത്തിന്റെ മാറ്റ് വർധിച്ചു. ഇന്ത്യയിലെ ഡെറാഡൂണിൽ നിന്നും കേരളത്തിൽ നിന്നും എത്തി ചേർന്ന കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയിലെ ഹൂസ്റ്റൺ, ഡാളസ്, ഓസ്റ്റിൻ തുടങ്ങി വിവിധ നഗരങ്ങളിൽ നിന്നും അംഗങ്ങൾ പങ്കെടുത്തു.

വെള്ളിയാഴ്ച നടന്ന ഉത്ഘാടന സമ്മേളനത്തിൽ പ്രസിഡണ്ട് ട്രംപിനെയും ഇന്ത്യൻ പ്രധാനമന്ത്രിയെയും അവരുടെ വേഷവിധാനങ്ങളോടെ അംഗങ്ങൾ ഹാസ്യാത്മകമായി
അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചു പറ്റി. ഡിവോഷണൽ ഡാൻസ്, ഷാഡോ ഡാൻസ്, ബൂം ബൂം ബിരിയാണി ഡാൻസ്, വിവിധ ഭാഷകളിൽ അടിപൊളി ഗാനങ്ങൾ തുടങ്ങിയ പരിപാടികൾ ടാലണ്ട്‌ നൈറ്റിന് കൊഴുപ്പു കൂട്ടി. ‘ആധുനിക ക്രിസ്ത്യാനികൾ’ എന്ന വിഷയത്തോട് ബന്ധപ്പെടുത്തി അവതരിപ്പിച്ച സ്കിറ്റ് അർത്ഥവത്തും മികവുറ്റതുമായിരുന്നു.

കൂടത്തിനാലിൽ സഹോദരങ്ങളായ ജോൺ തോമസ്, കെ.ജോൺ വർഗീസ്, ജോൺ എബ്രഹാം, ജോൺ ജോസഫ് തുടങ്ങിയവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.
2007 മുതൽ ഒന്നിടവിട്ട വർഷങ്ങളിൽ അമേരിക്കയിൽ വച്ച് നടത്തപ്പെടുന്ന കുടുംബസംഗമത്തിന്റെ അടുത്ത കൂടി വരവ് നടക്കുന്ന 2021 ൽ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ ഞായറാഴ്ച കുടുംബസംഗമം സമാപിച്ചു.

 

Top