അയർലണ്ട് മലയാളി ജോയിച്ചൻ മാത്യുവിന്റെ പിതാവ് കോര മത്തായി ഒഴുകയിൽ നിര്യാതനായി.

ഡബ്ലിൻ :അയർലന്റിലെ മത സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വവും അയർലണ്ട് സീറോമലബാർ സഭായോഗം കമ്മറ്റി അംഗവും ഡബ്ലിൻ റീജണൽ കമ്മറ്റി അംഗവും ബിസിനസുകാരനുമായ ജോയിച്ചൻ മാത്യുവിന്റെ പിതാവ് കോര മത്തായി (94 ) ഒഴുകയിൽ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നിര്യാതനായി. അയർലണ്ട് താല കുർബാന സെൻറ്റർ മുൻ ട്രസ്റ്റിയുമാണ് ജോയിച്ചൻ മാത്യു.

കോര മത്തായിയിയുടെ വിയോഗത്തിൽ അയർലണ്ട് സീറോ മലബാർ സഭ അനുശോചനം രേഖപ്പെടുത്തി.
പരേതന്റെ ആത്മശാന്തിക്കായി അയർലണ്ട് സീറോമലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ ജോസഫ് മാത്യു ഓലിയക്കാട്ടിലിന്റെ മുഖ്യകാർമ്മികത്തിൽ ,ഡബ്ലിനിൽ ജോയിച്ചൻ മാത്യുവിന്റെ ഭവനത്തിൽ പ്രത്യേക പ്രാർത്ഥനയും ഒപ്പീസും നടന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയർലന്റിലെ മലയാളികളുടെ പ്രിയപ്പെട്ട മക്കളായി മാറിയവരുടെ പ്രിയപ്പെട്ട പിതാവിന്റെ വേർപാടിൽ ദുഃഖിക്കുന്ന മക്കളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേർന്നുകൊണ്ട് പ്രാർത്ഥിക്കുന്നതായി റവ. ഫാ. ബൈജു ഡേവിസ് കണ്ണംപിള്ളി അനുശോചന സന്ദേശത്തിൽ പറഞ്ഞു .റവ ഫാ രാജേഷ് മേച്ചിറാകത്ത് , റവ ഫാ ജിൻസ് വാളിപ്ലാക്കൽ, എന്നിവർ ഒപ്പീസിലും പ്രാർത്ഥനയിലും സഹകാർമികരായി പങ്കെടുത്തു . സഭായോഗം നേതാക്കളായ സീജോ കാച്ചപ്പള്ളി , ജിമ്മി ആന്റണി , ജയൻ മുകളേൽ , ജോബി ജോൺ എന്നിവരും പ്രാർത്ഥനകളിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി .

പിടി കോര , അബ്രാഹം പിഎം , അന്നമ്മ മാത്യു , ഒഎം മത്തായി , ആൻസി മാത്യു (അയർലണ്ട് -ഡബ്ലിൻ താല), സാലമ്മ മാത്യു (കാനഡ ) ജോയിച്ചൻ മാത്യു (അയർലണ്ട് ) ഷാജിമോൻ മാത്യു (അയർലണ്ട് – ഡബ്ലിൻ റീജണൽ പിതൃവേദി മുൻ പ്രസിഡണ്ട് ) എന്നിവരാണ് മക്കൾ.

കോര മത്തായി ഒഴുകയിൽ

മരുമക്കൾ : മറിയാമ്മ ( ചെറുകര ) ജെയ്‌നമ്മ (കിടങ്ങൂർ )ജെസ്സി മാത്യു (ചെറുകര ) പരേതനായ ചാക്കോച്ചൻ (മറ്റക്കര ) ബേബിച്ചൻ ( കാനഡ ) ഷാന്റിമോൾ ജോസ് ( അയർലണ്ട് ) മോളമ്മ ഷാജു ( അയർലണ്ട് )

കൊച്ചുമക്കൾ : പ്രീത പികെ , പ്രദീപ് പികെ , ജെയ്‌സൺ പിഎ ജെയ്‌മോൾ പിഎ , ജിൻസൺ പിഎ , മഞ്ജു മാത്യു ,മാജേഷ് മാത്യു , മനു പി മാത്യു, ജീത്തു മാത്യു , ജിബിൻ മാത്യു , ജേസഫിൻ മാത്യു , ഏഞ്ചൽ ചാക്കോ , അലിഷാ ചാക്കോ , അബിൻ ചാക്കോ , നിധിൻ സ്റ്റീഫൻ , നിമിഷ സ്റ്റീഫൻ , നോയൽ സ്റ്റീഫൻ , ആൽബിൻ ജോയ് , അക്ഷയ് ജോയി , അലക്‌സ് ജോയി , ലെറിൻ ഷാജു ,ലീവിന് ഷാജു , ലിയാന ഷാജു .

മൃതസംസ്കാര ശുശ്രൂഷ ( Funeral Service ) ജൂൺ 27 ന് മൂന്നുമണിക്ക് പുന്നത്തുറ സെൻറ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയിൽ നടക്കുന്നതായിരിക്കും.കോര മത്തായി ഒഴുകയിലിന്റെ നിര്യാണത്തിൽ പ്രിയപ്പെട്ട മക്കളുടെയും മറ്റ് ബന്ധുക്കളുടെയും ദുഃഖത്തിൽ ഹെറാൾഡ് മീഡിയ കമ്മ്യൂണിക്കേഷൻ പങ്കുചേരുകയും പരേതന്റെ ആദ്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

Top