രാജ്യത്തെ കൊറോണക്കേസുകൾ വർദ്ധിക്കുന്നു: നോർത്തേൺ അയർലൻഡിൽ നിന്നുള്ള യാത്രക്കാർക്ക് 14 ദിവസം ക്വാറന്റയിൻ നിർബന്ധമാക്കി

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ കൊറോണക്കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കരുതൽ നടപടികൾ ശക്തമാക്കി അയർലൻഡ്. നോർത്തേൺ അയർലൻഡിലും നിന്നും യു.കെയിൽ നിന്നും എത്തുന്ന ആളുകൾക്കും 14 ദിവസത്തെ ക്വാറന്റയിൻ നിർബന്ധമാക്കി സർക്കാർ. ഇത് കൂടാതെ ലോകത്ത് കൊറോണക്കേസുകൾ വർദ്ധിക്കുന്ന ഫ്രാൻസും നെതർലൻഡും അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും നിയന്ത്രണങ്ങൾ കർശനമാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നു മുതൽ തന്നെ ഈ നിയന്ത്രണങ്ങൾ രാജ്യത്ത് നടപ്പിൽ വരുത്തുമെന്നാണ് വിവരം. മാൾട്ടാ, മൊണോക്കോ, ടർസ്‌ക്ക് അയർലൻഡ് , ആരുർബ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്കും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫ്രാൻസിൽ കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഫ്രാൻസിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ രോഗികളുടെ എണ്ണം 2800 കഴിഞ്ഞിട്ടുണ്ട്. ഏപ്രിൽ മധ്യത്തിലുണ്ടായ രോഗികളുടെ എണ്ണത്തിനു വർദ്ധനവിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്.

പാരീസും മാഴ്‌സെല്ലിയും അടക്കമുള്ള സ്ഥലങ്ങൾ റെഡ് സോൺ ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Top