കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റിനു സ്വീകരണവും റിപബ്ലിക്ക് ദിനാഘോഷവും ഫെബ്രുവരി ഏഴിനു ഡാള്ളസില്‍

ഗാര്‍ലന്റ് (ഡാള്ളസ്): കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷ അഡ്വ.ലാലി വിന്‍സന്റിനു ഡാള്ളസില്‍ ഫെബ്രുവരി ആറിനു ശനിയാഴ്ച വൈകുന്നേരം ആറിനു ഐഎന്‍ഒസി (കേരളയുടെ നേതൃത്വത്തില്‍ സ്വീകരണവും റിപബ്ലിക്ക് ദിനാഘോഷവും സംഘടിപ്പിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് എബ്രഹാം (ഹൂസ്റ്റണ്‍) ചടങ്ങില്‍ അധ്യക്ഷത വഹിക്കും. റിജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ബോബന്‍ കൊടുവത്ത്, പി.പി ചെറിയാന്‍, പ്രദീപ് നാഗ്‌സൂലിന്‍ തുടങ്ങിയവര്‍ ആശംസഅര്‍പ്പിക്കും.
ഗാര്‍ലന്റ് കിയാ റസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരണ യോഗത്തോടൊപ്പം ഇന്ത്യന്‍ റിപബ്ലിക്ക് ദിനാഘോഷവും ഉണ്ടായിരിക്കുമെന്നു ഡിഎഫ്ഡബ്യു യൂണിറ്റ് ജനറല്‍ സെക്രട്ടറി ബാബു പി.സൈമണ്‍ അറിയിച്ചു. സ്വീകരണ സമ്മേളനത്തിനു ശേഷം പല്ലവി സംഗീത ട്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും.

Top