ലിമേറിക്കിൽ ആയുധധാരിയായി എത്തി മോഷണം: 20000 യൂറോ വില വരുന്ന മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

ലിമറിക്ക്: ലിമറിക്കിൽ കഴിഞ്ഞ ദിവസം രാവിലെയുണ്ടായ മോഷണവുമായി ബന്ധപ്പെട്ട് 20 കാരൻ പിടിയിൽ. ഇയാളുടെ കയ്യിൽ നിന്നും 20000 യൂറോ വില വരുന്ന കാന്നിബാൻസ് എന്ന വീര്യം കൂടിയ മയക്കുമരുന്നും, പാരാഫെറനലാ എന്ന അതിവീര്യം കൂടിയ മയക്കുമരുന്നും ഇദ്ദേഹം പിടിച്ചെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കത്തിയും, ആയുധവുമായി എത്തിയ സംഘം റസിഡൻഷ്യൽ പ്രോപ്പർട്ടി പ്രദേശത്തേയ്ക്ക് അതിക്രമിച്ചു കയറിയത്. ഇവിടെ താമസിക്കുന്ന ആളുകളെ ഭയപ്പെടുത്തിയ അക്രമി സംഘം പണവും ഇവിടെ ഉണ്ടായിരുന്ന നിരവധി സാധനങ്ങളും ഇവർ കവർന്നെടുത്തുകൊണ്ടു പോകുകയും ചെയ്യുകയായിരുന്നു.

കവർച്ചയുമായി ബന്ധപ്പെട്ട് മൗൺ് കെനത്ത് പ്ലേസിലെ സ്ഥലത്ത് ഗാർഡാ സംഘം നടത്തിയ അന്വേഷണത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. ഇയാൾക്ക് ഇരുപത് വയസ് പ്രായമുണ്ടെന്നാണ് സൂചന. ഇവിടെ നടത്തിയ പരിശോധനയിലാണ് 20,000 യൂറോ വില വരുന്ന സാധനങ്ങൾ പിടിച്ചെടുത്തത്.

കസ്റ്റഡിയിലായ ഇയാളെ ഹെൻട്രി സ്ട്രീറ്റ് ഗാർഡാ സ്‌റ്റേഷനിലേയ്ക്ക് എത്തിക്കുകയും, ഇയാൾക്കെതിരെ 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ട് സെക്ഷൻ നാല് പ്രകാരം കേസെടുത്തിട്ടുണ്ട്.

Top