മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന് അമേരിക്കന്‍ റെഡ്‌ക്രോസ്സിന്റെ അംഗീകാരം

മൊയ്തീന്‍ പുത്തന്‍ചിറ

ഹ്യൂസ്റ്റണ്‍: നേപ്പാള്‍ ദുരിതാശ്വാസനിധി സമാഹരണത്തിനു വേണ്ടി നടത്തിയ സ്തുത്യര്‍ഹ സേവനത്തിനു മലയാളി അസോസിയഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന് പ്രശംസാപത്രം നല്‍കി അമേരിക്കന്‍ റെഡ്‌ക്രോസ് പ്രത്യേകം ആദരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റെഡ്‌ക്രോസ്സിന്റെ! ഗള്‍ഫ് കോസ്റ്റ് റീജിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഗള്‍ഫ് കോസ്റ്റ് റീജിയണല്‍ സി.ഇ.ഒ. സ്റ്റീവ് വെട്രാനോ പ്രശംസാപത്രം അസോസിയേഷന്‍ പ്രസിഡന്റ് കെ. സുരേന്ദ്രനു കൈമാറി. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എം.എ. എബ്രഹാം, വൈസ് പ്രസിഡന്റ് എബ്രഹാം ഈപ്പന്‍, സെക്രട്ടറി മാത്യു മത്തായി, ഡയറക്ടര്‍ ബോര്‍ഡ് അംഗം തോമസ് തയ്യില്‍, ട്രസ്റ്റീ ബോര്‍ഡ് അംഗം ജോയ് എന്‍ സാമുവേല്‍ എന്നിവര്‍ അസോസിയേഷനെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

Top