നടത്തത്തിനിടെ കുഴഞ്ഞുവീണ് അയര്‍ലന്‍ഡില്‍ മലയാളി മരിച്ചു

ഡബ്ലിന്‍: നടക്കുന്നതനിടെ കുഴഞ്ഞ് വീണ് മലയാളി മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും ഗ്രീന്‍ ബസിന്റെ ഡബ്ലിന്‍ കോച്ചില്‍ ഡ്രൈവറുമായിരുന്ന എ. ബി. സതീഷ് കുമാര്‍ (സജന്‍ 50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
കില്ലര്‍ണിയില്‍ താമസിക്കുന്ന സതീഷ് കുമാര്‍പതിവുപോലെ നടന്നു പോകുന്നതിനിടെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്.

അയര്‍ലന്‍ഡിലെ കില്ലര്‍ണിയില്‍ നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. ഉടന്‍ തന്നെ അടിയന്തര മെഡിക്കല്‍ സേവനത്തെ വിവരം അറിയിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കെറി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് വര്‍ഷത്തോളം പോളണ്ടില്‍ ജോലി ചെയ്തിരുന്ന സതീഷ് കുമാര്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ തേടിയാണ് ഒരു വര്‍ഷം മുന്‍പ് അയര്‍ലന്‍ഡിലെത്തിയത്. കുടുംബത്തെ നാട്ടിലാക്കി പ്രവാസ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളുമായി കില്ലര്‍ണിയില്‍ ഒറ്റയ്ക്കായിരുന്നു താമസം. സതീഷ് കുമാറിന്റെ അപ്രതീക്ഷിത നിര്യാണം അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ക്കുമായി പ്രാദേശിക മലയാളി സമൂഹത്തിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇരിങ്ങാലക്കുട മാപ്രാണം അണക്കത്തി വീട്ടില്‍ പരേതരായ ബാലന്‍ഭാര്‍ഗവി ദമ്പതികളുടെ മകനാണ് സതീഷ് കുമാര്‍. മക്കള്‍: ഗൗരി വന്ദന, അദ്രിജ. സഹോദരങ്ങള്‍: വസന്തകുമാരി, നന്ദകുമാര്‍

 

Top