മലയാളി നഴ്സ് റോജി പി ഇടിക്കുളയ്ക്ക് കണ്ണീരോടെ വിട നല്‍കി അയര്‍ലന്‍ഡിലെ മലയാളി സമൂഹം; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പത്തനംത്തിട്ട കുളനടയിലെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 3 ന് കുളനട മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍

അയര്‍ലന്‍ഡിലെ ഗാള്‍വേയിലെ ട്യൂമില്‍ അന്തരിച്ച മലയാളി നഴ്സും പത്തനംതിട്ട കുളനട സ്വദേശിയുമായ റോജി പി ഇടിക്കുളയ്ക്ക് (37) കണ്ണീരോടെ വിട നല്‍കി അയര്‍ലന്‍ഡിലെ മലയാളി സമൂഹം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പത്തനംത്തിട്ട കുളനടയിലെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 3 ന് കുളനട മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കും. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഗ്രോഗന്റ്‌സ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടന്ന പൊതുദര്‍ശനത്തിന് അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പേരാണ് അകാലത്തില്‍ വിടപറഞ്ഞു പോയ പ്രിയ സുഹൃത്തിനെ ഒരു നോക്കുകൂടി കണ്ട് അന്ത്യയാത്ര പറയാന്‍ ട്യൂമിലെത്തിയത്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡബ്ലിന്‍ ബൂമൗണ്ട് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് സെപ്റ്റംബര്‍ 1 ന് വൈകിട്ട് 6.35 ന് റോജി അന്തരിച്ചത്. ഓഗസ്റ്റ് 25 ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ റോജിയെ കടുത്ത തലവേദനയെ തുടര്‍ന്നാണ് ഗാള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും തുടര്‍ന്ന് ചികിത്സ ഡബ്ലിന്‍ ബൂമൗണ്ട് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുന്നത്. തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകള്‍ക്കും തുടര്‍ന്ന് മരണത്തിനും കാരണമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top