മല്ലപ്പളളി സംഗമം ഹൂസ്റ്റണില്‍ ജനുവരി 30 ന്

ഹൂസ്റ്റണ്‍: മല്ലപ്പള്ളി താലൂക്കില്‍ നിന്നും ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും അധിവസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയാ മല്ലപ്പള്ളി സംഗമത്തിന്റെ പ്രഥമ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 30 ന് ശനിയാഴ്ച വൈകുന്നേരം 4.30 നു നടത്തപ്പെടുന്നു. സ്റ്റാഫോര്‍ഡിലുള്ള സ്റ്റാന്‍ലി ജോണ്‍ റിയല്‍റ്റര്‍ ഓഫിസ് ഹാളില്‍ വച്ച് നടക്കുന്ന സമ്മേളനത്തിലേയ്ക്കു ഹൂസ്റ്റണിലെ എല്ലാ മല്ലപ്പള്ളി നിവാസികളെയും അനുഭാവികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
സംഗമത്തിന്റെ അംഗങ്ങളുടെയും സ്‌നേഹിതരുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ക്രിസ്മസ് കരോള്‍ റൗണ്ട്‌സ് വഴി സമാഹരിച്ച തുക മല്ലപ്പള്ളി താലൂക്കിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസത്തിനായി നല്‍കുന്നതായിരിക്കുന്നെന്നു സംഘാടകര്‍ അറിയിച്ചു.

Top