ചാള്‍സ് രാജാവിന് നേരേ മുട്ടയേറ്: നാലു കോഴിമുട്ടകള്‍ തുരുതുരെ പാഞ്ഞു വന്നു: പോലീസിനു തടയാനായില്ല

ലണ്ടൻ :ബ്രിട്ടീഷ് രാജാവ് ചാൾനു നേരെ മുട്ടയേറ് ! ജനക്കൂട്ടത്തിന് ഇടയില്‍ നിന്നും ആണ് ചാള്‍സ് രാജാവിനെ ലക്ഷ്യമിട്ടു മുട്ടയേറ് ഉണ്ടായത് ! ഭാഗ്യം കൊണ്ട് മുട്ട രാജാവിന്റെ ദേഹത്ത് കൊള്ളാതെ നിലത്തുവീണു. ചാള്‍സിന്റെ തൊട്ടടുത്ത് കൂടെ പാഞ്ഞ മുട്ട ദേഹത്ത് കൊള്ളാതെ നിലത്ത് വീണ് പൊട്ടി. എക്സ്റ്റിംഗ്ഷന്‍ റെബലിയന്‍ അംഗമായ പാട്രിക് തെല്‍വെല്ലാണ് രാജാവിന് നേരെ മുട്ടയെറിഞ്ഞത്. ആള്‍ക്കൂട്ടത്തില്‍ നിന്നും പോലീസ് അക്രമിയെ കണ്ടെത്തി പിടികൂടി.

പ്രകൃതിസംരക്ഷണത്തില്‍ സജീവമായി ഇടപെടുന്ന രാജാവിന്റെ അടുത്തുകൂടി കടന്നുപോകുന്ന മുട്ടകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എറിഞ്ഞ നാല് മുട്ടയും രാജാവിന്റെ ദേഹത്ത് ഭാഗേയം കൊണ്ട് കൊണ്ടില്ല. ഒരു മുട്ട അദ്ദേഹത്തിന്റെ കാലിനു അരികില്‍ വീണ് പൊട്ടുകയും ചെയ്തു. നിലത്ത് വീണ മുട്ട നോക്കിയ ശേഷം രാജാവ് തന്റെ പരിപാടികളുമായി മുന്നോട്ട് നീങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നാലെയാണ് ജനക്കൂട്ടത്തിന് ഇടയില്‍ നിന്നും പാട്രിക് തെല്‍വെല്ലിനെ പോലീസ് പൊക്കിയത്. മുന്‍പ് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു ഇയാള്‍. പോലീസ് വാഹനത്തില്‍ തെല്‍വെല്ലിനെ സ്ഥലത്ത് നീക്കും പോലീസ് നീക്കി. പൊതുസമാധാന പ്രശ്നം സൃഷ്ടിച്ചതിന് 23-കാരനെ അറസ്റ്റ് ചെയ്തയായി പോലീസ് സ്ഥിരീകരിച്ചു. എക്സ്റ്റിംഗ്ഷന്‍ റെബലിയന്റെ ഭാഗമായി മുന്‍പ് പല തവണ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.

Top