മെൽബണിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന് സംശയിച്ച് മൂന്നു പേരെ പോലീസ് അറസ്റ്റ്‌ ചെയ്തു

മെൽബൺ :ഭീകരാക്രമണം നടത്താനായി ഗൂഢാലോചന നടത്തിയെന്ന് സംശയിച് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒരു സെമി ഓട്ടോമാറ്റിക് റൈഫിളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആൾ കൂട്ടത്തിലേക്ക് വെടിവച്ചു പരമാവധി ആളുകളെ കൊല്ലുന്നതിനാണ് ഇത് കൈവശം വച്ചിരിക്കുന്നത് എന്നാണ് പോലീസിന്റെ ആരോപണം. മെൽബണിന്റെ വടക്കൻ പ്രദേശത്തു നിന്നുള്ളവരാണ് ഈ മൂന്നുപേരും, ഇവർ മാർച്ചു മാസം മുതൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

സഹോദരങ്ങളായ Ertunc (30) samed Eriklioglu (26) 21 കാരനായ Hanfi halis എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ഭീകര സംഘടനയായ ഇസ്ലാമിക്‌ സ്റ്റേറ്റിൽ നിന്നും (IS) പ്രചോദനം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ആരോപിക്കുന്നു. ഭീകര പ്രവർത്തനം നടത്താൻ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി ഇവരെ ഇന്നലെ മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ വിസ്തരിക്കുകയും, ഇവർ നടത്തിയ 17,000 ത്തോളം ഫോൺ കോളുകളും പതിനായിരത്തിലധികം text മെസ്സേജുകളും പരിശോധിച്ചു. ഇവരെ ഏപ്രിലിൽ വീണ്ടും കോടതിയിൽ ഹാജരാക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top