ഡബ്ലിന്‍: അയര്‍ലണ്ടില്‍ അന്തരിച്ച മലയാളി നേഴ്‌സ് ബിനുമോള്‍ പോളശേരി(47)യുടെ മൃതദേഹം ബുധനാഴ്ച പൊതുദര്‍ശനത്തിന് വയ്ക്കും.ഡബ്ലിന്‍ ക്ലോണ്‍സില കണ്ണിന്‍ഹാംസ് ഫ്യൂണറല്‍ ഹോമില്‍ ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരെയാണ് പൊതുദര്‍ശനം. അഞ്ചരയ്ക്ക് ഒപ്പീസും പ്രാര്‍ത്ഥന ശുശ്രൂഷകളും നടക്കും.
ബ്ലാഞ്ചാര്‍ഡ്‌സ്ടൗണില്‍ താമസിക്കുന്ന മേലുകാവ് മറ്റം പുലയന്‍പറമ്പില്‍ ബിനോയി ജോസിന്റെ ഭാര്യയായ ബിനുമോള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ബ്‌ളാഞ്ചാര്‍ഡ്സ് ടൗണിലെ ക്‌ളോണ്‍സില വില്ലേജിലുള്ള ക്‌ളോണ്‍സില്ല ഫ്യുണറല്‍ ഹോമിലാണ് ബിനുമോള്‍ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഉള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പൊതുദര്‍ശനം.
സംസ്‌കാരം പിന്നീട് പാലാ മേലുകാവുമറ്റം സെന്റ് തോമസ് ദേവാലയത്തില്‍. ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്‌സ് ആയിരുന്നു ബിനുമോള്‍.
ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ഏറെ നാളായി സേവനം അനുഷ്ഠിച്ച ബിനുമോള്‍ക്ക് അയര്‍ലൻഡിലെങ്ങും വിപുലമായ സുഹൃദ്ബന്ധങ്ങങ്ങള്‍ ഉണ്ടായിരുന്നു. അകാലത്തില്‍ ഉണ്ടായ ബിനുമോളുടെ വേര്‍പാടിന്‍റെ സങ്കടത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്റെയും (റിട്ടയേര്‍ഡ് പ്രൊഫസര്‍) മേരിയുടെയും മകളാണ്. മക്കള്‍: എഡ്വിന്‍, ഈതന്‍ , ഇവാ.
സംസ്‌കാരം കേരളത്തിൽ വെച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. സംസ്കാര തീയതി പിന്നീട് തീരുമാനിക്കും. ബിനുമോളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലിങ്കിലൂടെ തുകകൾ നൽകാവുന്നതാണ്.