മിഷിഗണില്‍ ഗ്യാസിന്റെ വില ഗ്യാലന് .77 സെന്റ് ..!

മിഷിഗണ്‍: മിഷിഗണിലെ ഹങ്ങ്ടണ്‍ ലെക്കിനു സമീപമുള്ള ഗ്യാസ് സ്റ്റേഷനില്‍ ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില വെറും 77 സെന്റ്. തൊട്ടടുത്ത രണ്ടു ഗ്യാസ് സ്റ്റേഷനുകളില്‍ 95 സെന്റിനാണ് ഒറു ഗ്യാലന്‍ ഗ്യാസ് വില്‍ക്കുന്നത് വെസ്റ്റ് ലേക്ക് സിറ്റി സിറ്റിഗൊ ഗ്യാസ് സ്റ്റേഷനുകളില്‍ ഗ്യാസ് വാങ്ങുവാന്‍ വരുന്ന വാഹനങ്ങളുടെ തിരക്കു വര്‍ധിച്ചു കൊണ്ടിരിക്കുന്നു.
അന്തര്‍ ദേശീയ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 28 ഡോള്ളര്‍ എത്തിയതും ഇറാനെതിരെയുള്ള നിരോധനം നീക്കം ചെയ്തതും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റി അയക്കാന്‍ കഴിഞ്ഞതുമാണ് വില കുറയാന്‍ കാരണമായത്.
ഒക്കലഹോമയില്‍ 1.57 സെന്റും, മിസ്സോറിയില്‍ 1.65 സെന്റും, അലസാമയില്‍ 1.66 സെന്റും ടെക്‌സസില്‍ 1.68 സെന്റും ശരാശരി ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില. ദേശീയ തലത്തില്‍ ഉടനെ ഒരു ഗ്യാലണ്‍ ഗ്യാസിന്റെ വില ശരാശരി ഒരു ഡോളറില്‍ താഴുമെന്നാണ് ഗ്യാസ് ബഡിയുടെ റിപ്പോര്‍ടടില്‍ പറയുന്നു.

Top