മക്കളെ സ്നേഹിക്കാനാവില്ല; ഒഴിവാക്കി തരണം; സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ

സ്വന്തം കുട്ടികളെ ഏറ്റെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടൊരമ്മ. ആസ്‌ട്രേലിയക്കാരിയായ ടാമി ചെയ്തത് എന്തായാലും വിചിത്രമായ കാര്യംതന്നെ തന്റെ രണ്ട് കൗമാരിക്കാരികളായ മക്കളെ തനിക്ക് ഇഷ്ടമല്ലെന്നും അവരെ ഏറ്റെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ടാമിയുടെ 18ഉം 14ഉം വയസുള്ള മക്കള്‍ സോഫി, ഹിലരി എന്നിവരെയാണ് ടാമി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുകവലിക്കും, സ്‌കൂളില്‍ പോകില്ല, കത്തികൊണ്ട് തന്നെ മുറിവേല്പിക്കും എന്നൊക്കെയാണ് ടാമി കുട്ടികള്‍ക്കെതിരെ പറയുന്ന പരാതികള്‍. അവരുടെ കൂടെ ജീവിക്കാന്‍ തനിക്ക് പേടിയാണെന്നും ടാമി പറയുന്നുണ്ട്. മാത്രമല്ല, കുട്ടികളുടെ ഈ വികൃതികള്‍ ഒരു വീഡിയോയില്‍ റെക്കാര്‍ഡ് ചെയ്ത് സൂക്ഷിച്ച് അതൊരു ടിവി ചാനലിന് കൊടുക്കുകയും ചെയ്തു ടാമി. മക്കള്‍ കഞ്ചാവാടിയ്ക്കുമെന്നാണ് ടാമിയുടെ പരാതിയെങ്കിലും മക്കളിരുവരും അതൊക്കെ നിഷേധിച്ചിട്ടുണ്ട്.ഞങ്ങള്‍ക്കിടയില്‍ സ്‌നേഹമില്ല. ഇതുപോലെയുള്ളവരെ സ്‌നേഹിക്കാന്‍ എനിക്ക് കഴിയില്ലെന്ന് വിചിത്രമായ പരാതിയില്‍ ടാമി പറയുന്നു. ഭര്‍ത്താവുമായി പിരിഞ്ഞ ഇവര്‍ ഒറ്റയ്ക്കാണ് കുട്ടികളെ വളര്‍ത്തുന്നത്.

Top