ബെര്‍മിംഗ്ഹാമില്‍ നിരവധി ആളുകള്‍ക്ക് കത്തിക്കുത്തേറ്റു.ഭീകരാക്രമണം നടന്നതായി സംശയം.

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഭീകരാക്രമണം നടന്നതായി സംശയം എന്ന് റിപ്പോർട്ട് .ഒരു ഗ്രുപ്പ് യുവാക്കൾ മറ്റൊരു ഗ്രുപ്പ് യുവാക്കളുമായി സംഘട്ടനം ഉണ്ടായി എന്നാണു ആദ്യ റിപ്പോർട്ട് .. സെക്കന്‍ഡ് സിറ്റി എന്നറിയപ്പെടുന്ന ബെര്‍മിംഗ്ഹാമില്‍ നിരവധി ആളുകള്‍ക്ക് കത്തിക്കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 12.30ഓടെയാണ് ആക്രമണമുണ്ടായത്.ഗുരുതരമായ സംഭവമുണ്ടായിരിക്കുന്നു എന്നാണ് ബ്രിട്ടീഷ് പോലീസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. 12.30ഓടെയാണ് ആദ്യത്തെ സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ബെര്‍മിംഗ്ഹാം നഗരത്തില്‍ നിരവധി പേര്‍ ആക്രമിക്കപ്പെടുകയായിരുന്നു.

നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ എത്ര പേരുടെ നില ഗുരുതരമാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Top