ദ്രോഗ്‌ഹെഡായിൽ മുതുകാട് പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ദ്രോഗ്‌ഹെഡാ : 24 -)൦ തിയതി ദ്രോഗ്‌ഹെഡായിൽ നടക്കുന്ന മാജിക് വിത്ത് എ മിഷൻ പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ (DMA ) യുടെ നേതൃത്വത്തിൽ അയർലൻഡ് പര്യടനത്തിന് എത്തുന്ന ശ്രീ ഗോപിനാഥ് മുതുകാട് അയർലണ്ടിൽ രണ്ടു വേദിയിലായി പ്രോഗ്രാമുകൾ അവതരിപ്പിക്കും . 24 നു ശനിയാഴ്ച ദ്രോഗ്‌ഹെഡായിലെ പ്രോഗ്രാം 10 മണിക്ക് തുള്ളി അലെൻ പാരിഷ് ഹാളിൽ ആരംഭിക്കും . രാവിലെ കുട്ടികളുടെയും ഉച്ചകഴിഞ്ഞു മൂന്നുമണിമുതൽ ഫാമിലിയുടെയും ആയിട്ടാണ് പ്രോഗ്രാം അറേഞ്ച് ചെയ്തിരിക്കുന്നത്. വൈകിട്ട് ഏഴുമണിയോടെ ഡിന്നറോടുകൂടി പ്രോഗ്രാം അവസാനിക്കും. 27 നു വാട്ടർഫോർഡിലും പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.

കുട്ടികളുടെ വ്യക്തിത്വ വികാസം ആണ് പ്രോഗ്രാമിന്റെ മുഖ്യ ലക്‌ഷ്യം. മാജിക്കും പ്രോഗ്രാമിന്റെ ഭാഗമായിരിക്കും. കൂട്ടികൾക്കായി ശ്രീ മുതുകാട് പ്രഖ്യാപിച്ച മാജിക് മത്സരത്തിൽ വിജയികളാകുന്ന മൂന്നുപേർക്ക് കഴക്കൂട്ടത്തുള്ള മാജിക് പ്ലാനറ്റിലേക്കു VIP ഫാമിലി ടിക്കറ്റ് നൽകുന്നു. മത്സരത്തിനായി കുട്ടികൾക്ക് യൂട്യൂബിൽ നോക്കി ചെറിയ മാജിക്കുകൾ പരിശീലിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് : 0892115979 , 0870618028

Latest
Widgets Magazine