നേപ്പിള്‍സില്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭക്ക് പുതിയ ഒരു ദേവാലയം കൂടി

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നേപ്പിള്‍സിലും, ഫോര്‍ട്ട് മയേഴ്‌സിലും താമസിക്കുന്ന കേരളത്തില്‍ നിന്നുമുള്ള ക്രൈസ്തവ കുടുംബങ്ങള്‍ക്കായി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് കോണ്‍ഗ്രിഗേഷന്‍ ഓഫ് സൌത്ത് വെസ്റ്റ് ഫ്‌ലോറിഡ (St. Mary’s Indian Orthodox Congregation of Southwest Florida) എന്ന പേരില്‍ പുതിയ ഒരു ദേവാലയം ആരംഭിച്ചുകൊണ്ട് മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത കല്‍പ്പന പുറപ്പെടുവിച്ചു. ഒര്‍ലാന്റൊ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണത്തിനാണ് പുതിയ കോണ്‍ഗ്രിഗേഷന്റെ ചുമതല.

നേപ്പിള്‍സിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രിസ്തീയ വിശ്വാസികള്‍ക്കായി ആരാധനക്കായി പുതിയ കോണ്‍ഗ്രിഗേഷന്‍ അനുവദിച്ചതില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അഭി.അലക്‌സിയോസ് മാര്‍ യൂസേബിയോസ് തിരുമേനിക്ക് പ്രത്യേകം അഭിനന്ദനം അറിയിച്ചുകൊണ്ടു സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് കോണ്‍ഗ്രിഗേഷന്‍ ഓഫ് സൌത്ത് വെസ്റ്റ് ഫ്‌ലോറിഡക്ക് വേണ്ടി സെക്രട്ടറി സഞ്ജയ് കുര്യന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താമ്പയില്‍ നിന്ന് 120 മൈലോളം അകലെയാണ് നേപ്പിള്‍സ്. കുറച്ച് ഇന്ത്യക്കാരും, ഐ.ടിമേഘലയുമായി ബന്ധപ്പെട്ട കുറെ ക്രിസ്തീയ വിശ്വാസികളുമാണ് ഇവിടെയുള്ള ദക്ഷിണേഷ്യക്കാര്‍. തിരക്ക് കുറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് ഫ്‌ളോറിഡയിലെ നേപ്പിള്‍സ്.

എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന ആരംഭിക്കും. കഴിഞ്ഞ രണ്ട് മാസങ്ങളിലുമായി രണ്ടു സര്‍വീസുകള്‍ ഇതിനകം അവിടെ നടത്തിയിരുന്നു. 35 മൈല്‍ അകലെ ഫോര്‍ട്ട് മയേഴ്‌സില്‍ നിന്നും, സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികളായ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇത് ഒരനുഗ്രഹമാണ് .

പള്ളിയുടെ വിലാസം: 2425 റിവേഴ്‌സ് റോഡ്, ഫ്‌ളോറിഡ 34120

Saint Paul Antiochian Orthodox Church, 2425 Rivers Road, Naples, FL 34120

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം 7703109050

Top