നവയുഗം സാംസ്‌കാരികവേദി സി.കെ.ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ
അൽ ഖോബാർ: കേരളം ഏറെ ബഹുമാനിച്ചിരുന്ന കമ്മ്യൂണിസ്റ്റ് നേതാവും, സി പി ഐ മുൻ സംസ്ഥാന സെക്രട്ടറിയും, മികച്ച പാർലമെന്റേറിയനും, വാഗ്മിയുമായിരുന്ന സി.കെ ചന്ദ്രപ്പന്റെ അഞ്ചാം ചരമവാർഷികം പ്രമാണിച്ച്, നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
അൽ ഖോബാർ തുഗ്ബയിൽ നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് സെക്രട്ടറി സാജൻ കണിയാപുരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണസമ്മേളനത്തിൽ, നവയുഗം മീഡിയ കൺവീനറും പ്രവാസിഎഴുത്തുകാരനുമായ ബെൻസി മോഹൻ.ജി മുഖ്യപ്രഭാഷണം നടത്തി.
വ്യക്തിജീവിതത്തിലും, പൊതുപ്രവർത്തനത്തിലും, മാന്യതയും, മൂല്യങ്ങളും, നൈതികതയും സാഭിമാനം ഉയർത്തിപ്പിടിച്ചിരുന്ന ഒരു തലമുറയുടെ  കാവൽഭടന്മാരിൽ ഒരാളായിരുന്നു സഖാവ്:സി.കെ.ചന്ദ്രപ്പൻ എന്ന് ബെൻസിമോഹൻ അനുസ്മരണപ്രഭാഷണത്തിൽ പറഞ്ഞു. സൗമ്യതയും അന്തസ്സുമുറ്റതുമായ പെരുമാറ്റവും, അഭിപ്രായങ്ങൾ വ്യക്തതയോടും, വെട്ടിത്തുറന്നു പറയുന്ന ശീലവും അദ്ദേഹത്തിന്റെ  മുഖമുദ്രയായിരുന്നു. വർത്തമാനകാല രാഷ്ട്രീയ രംഗത്ത് മൂല്യച്യുതി കൈവിടാത്ത പൊതുപ്രവർത്തനത്തിലൂടെ,  മറ്റുള്ളവർക്ക്  അനുകരിയ്ക്കാൻ  പ്രയാസമായ ധീരമായ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം ഉയർത്തിപ്പിടിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാർലമെന്റേറിയനായി അറിയപ്പെട്ട അദ്ദേഹം, വരും തലമുറക്ക് മാതൃകയാകേണ്ട വ്യക്തിത്വത്തിനുമയായിരുന്നുവെന്നും ബെൻസിമോഹൻ അനുസ്മരിച്ചു.
നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ, ജനറൽ സെക്രട്ടറി അബ്ദുൾ വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം എന്നിവർ സംസാരിച്ചു. മിനി ഷാജി സ്വാഗതവും, ദാസൻ രാഘവൻ നന്ദിയും പറഞ്ഞു.
നവയുഗം നേതാക്കളായ അരുൺ ചാത്തന്നൂർ, ഷാജി അടൂർ, അരുൺ ശിവൻ, ഷിബുകുമാർ, റെജി സാമുവൽ, ബിജു വർക്കി, ലീന ഷാജി, റഹിം അലനല്ലൂർ, മഞ്ജു മണിക്കുട്ടൻ, മാധവ് കെ വാസുദേവ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഫോട്ടോ:  സി.കെ.ചന്ദ്രപ്പൻ അനുസ്മരണചടങ്ങിൽ  ബെൻസി മോഹൻ.ജി മുഖ്യപ്രഭാഷണം നടത്തുന്നു.
Latest
Widgets Magazine