നവോദയ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് തുടക്കം

റാക്ക: ദമ്മാം ടൌണ്‍ നവോദയ പോര്‍ട്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാക്ക യുണിറ്റിലെ അല്‍ സാമില്‍ മൈതാനത്ത് വച്ച് നടക്കുന്ന
ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവും. മേഖലയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കം രാവിലെ 7 മണിക്ക് കേന്ദ്ര കമ്മിറ്റി ട്രഷറര്‍ സുധിഷ് തൃപ്രയാര്‍ ഉത്ഘാടനം ചെയ്യും. ടൂര്‍ണമെന്റിനോടനുബന്ധിച്ച് കളിക്കാര്‍ക്കുള്ള ജേഴ്‌സിയുടെ പ്രകാശനകര്‍മം ഏരിയ കമ്മിറ്റിയംഗം വിബിന്‍ കെ വിമല്‍ നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്റെ വിജയത്തിനായി അജയ് ഇല്ലിച്ചിറ ചെയര്‍മാനും രാജീവ്. എന്‍. ആര്‍ കണ്‍വീനറൂമായുള്ള 51 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

കളിക്കാര്‍ക്കുള്ള ജേഴ്‌സിയുടെ പ്രകാശനകര്‍മം ഏരിയ കമ്മിറ്റിയംഗം വിബിന്‍ കെ വിമല്‍ നിര്‍വഹിക്കുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top