ഫിലിപ്പീന്‍ യുവതിക്ക് വിമാനത്താവളത്തില്‍ സുഖപ്രസവം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫിലിപ്പീന്‍ യുവതിക്ക് സുഖപ്രസവം. നാട്ടിലേക്ക് പോവാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അവര്‍. ചെക്കിന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്താവള മാനേജ്‌മെന്റ് ഉടന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ടീമിനെ എത്തിച്ച് പരിചരണം നല്‍കി. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നതായി അധികൃതര്‍ അറയിച്ചു.

Latest
Widgets Magazine