യുകെയില്‍ ഫ്‌ലൂവില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് വാക്‌സിന്‍; സെപ്റ്റംബര്‍ മുതല്‍ ഫ്‌ലൂ വാക്‌സീന്‍ നല്‍കുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട്

ലണ്ടന്‍: യുകെയില്‍ ഫ്‌ലൂവില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് വാക്‌സിന്‍ നല്‍കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്. സെപ്റ്റംബര്‍ മുതല്‍ ഫ്‌ലൂ വാക്‌സിന്‍ നല്‍കുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചിട്ടുള്ളത്. തണുപ്പ് കാലത്ത് ഫ്‌ലൂ ശക്തമാകുന്ന സാഹചര്യത്തില്‍ ലൈഫ് സേവിങ് വാക്‌സിനേഷന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വാക്‌സിന്‍ നല്‍കുന്നത്.

സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കൂളുകളിലോ അല്ലെങ്കില്‍ കമ്മ്യൂണിറ്റി ക്ലിനിക്കുകളിലോ വച്ച് വാക്‌സീന്‍ നല്‍കും. ദീര്‍ഘകാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് ജീപി സര്‍ജറികളില്‍ വച്ചും വാക്‌സിന്‍ നല്‍കുന്നതായിരിക്കും. രണ്ടും മൂന്നും വയസ്സുളള കുട്ടികള്‍ക്ക് വാക്‌സിനേഷനായി ജിപി സര്‍ജറികളില്‍ അപ്പോയ്ന്റ്‌മെന്റ് ലഭിക്കുന്നതായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അസുഖങ്ങള്‍ ഗുരുതരമാകാതിരിക്കുക, തിരക്കേറിയ വിന്റര്‍ കാലത്ത് ആശുപതികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത് ഒഴിവാക്കുക എന്നിവയാണ് വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെ എന്‍എച്ച്എസ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

Top