Connect with us

പ്രവാസലോകത്തും കുടുംബബന്ധം ഊഷ്മളമാക്കാൻ ഞാവള്ളിക്കാർ ,യുകെയിലെ രണ്ടാമത്തെ കുടുംബയോഗം ഫെബ്രുവരി 10 ന്

Published

on

ബെന്നി തെരുവംകുന്നേൽ

ലണ്ടൻ :സംസ്കാര രൂപീകരണത്തില്‍ അടിസ്ഥാന പ്രാധാന്യമുള്ള തുടക്കമാണ് കുടുംബം. ഒരു കുടുംബത്തിനകത്തെ ശിക്ഷണ ശീലങ്ങള്‍. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം, വീട്, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങളും ഉത്തരവാദിത്തങ്ങളും, രക്തബന്ധത്തില്‍ ഉള്‍പ്പെടുന്ന ഇതര കുടുംബങ്ങളുമായുള്ള ബന്ധം ഇവയെല്ലാം ജീവിതനവീകരണത്തിനും നല്ല തലമുറയെ വാർത്തെടുക്കുന്നതിനുമുള്ള അടിത്തറയാണ് .രക്തബന്ധം നിലനിര്‍ത്താന്‍ സഹായകമാവുന്നത്ര കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊണ്ടെന്നാല്‍ രക്തബന്ധം നിലനിര്‍ത്തല്‍ ഉറ്റവര്‍ക്കിടയില്‍ സ്നേഹത്തിനും ഐശ്വര്യവര്‍ധനവിനും ദീര്‍ഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ്.ദരിദ്രന് ദാനം ചെയ്യുമ്പോള്‍ അതൊരു ദാനമാണ്. എന്നാല്‍ രക്തബന്ധമുള്ള ആര്‍ക്കെങ്കിലുമാണ് അത് നല്‍കുന്നതെങ്കിലോ, അത് ദാനവും കുടുംബബന്ധം പുലര്‍ത്തലുംരണ്ടും കൂടിയായിരിക്കും.കുടുംബബന്ധത്തിന്റെ പവിത്രയും ഊഷ്മളതയും ഊട്ടിവളർത്താൻ പ്രവാസലോകത്തെ ഞാവള്ളി കുടുംബ കൂട്ടായ്മയും രംഗത്താണ് .ചിതറിക്കിടന്നവരെ ഒന്നിച്ച് ഒരു കുടക്കീഴിലാക്കിയ യുകെയിലെ ഞാവള്ളിക്കാരുടെ രണ്ടാമത്തെ കുടുംബ കൂട്ടായ്മ ഈ വര്ഷം അതി വിപുലമായി നടത്തപ്പെടുന്നു .ഈ വർഷം ഫെബ്രുവരി 10ന് എൻസ്ബെറി പാർക്കിലെ സെയിന്റ് ബെർണാഡിറ്റെ ചർച്ചിൽ വെച്ചാണ് നടത്തപ്പെടുന്നത് . ഫെബ്രുവരി പത്തിന് രാവിലെ ൯ മണിമുതൽ വൈകുന്നേരം ൫ മണിവരെ വിപുലമായ പാറിപ്പടികളോടെയാണ് കുടുംബയോഗം നടക്കുന്നത് .family3

കുടുംബ ബന്ധങ്ങള്‍ കണ്ണിയറ്റു പോകുന്ന കാലത്ത് ബന്ധങ്ങളുടെ ഹൃദ്യത നിലനിര്‍ത്തുക എന്നത് വിഷമകരം ആകുന്ന കാലഘട്ടത്തിലൂടെയാണ് മനുഷ്യന്‍ കടന്നുപോകുന്നത്.കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിയയാനും ബന്ധങ്ങള്‍ ഊട്ടിഉറപ്പിക്കാനും കുടുംബങ്ങളുടെ കൂടിച്ചേരള്‍ അനിവാര്യമാണ്.കുടുംബങ്ങളുടെ കൂട്ടായ്മ സമൂഹനന്മയ്ക്ക് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് പ്രവാസലോകത്ത് യു.കെയിലെ ഞാവള്ളി കുടുംബ കൂട്ടായ്മ സംഘടിപ്പിക്കുന്നത് . ഞാവള്ളി കലാ കുടുംബത്തിന്റെ തായ് വഴി കുടുംബങ്ങളില്‍ നിന്നും യുകെയില്‍ എത്തിയിട്ടുള്ള 30 കുടുംബങ്ങളാണ് പ്രഥമ സമ്മേളനത്തില്‍ എത്തിച്ചേർന്നിരുന്നത് .2017 ജൂണ്‍ 10ന് വോള്‍വര്‍ഹാംപ്റ്റണില്‍ വച്ചാണ് ആദ്യ സംഗമം നടന്നിരുന്നത് .ആദ്യ കുടുംബകൂട്ടായ്മക്ക് മുഖ്യ അതിഥിയായി എത്തിയിരുന്നത് യുകെയിലെ സീറോ മലബാര്‍ പ്രഥമ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആയിരുന്നു . കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നതിനും കൂടുതല്‍ പരിചയപ്പെടുന്നതിനുമായി ഒരുക്കിയിരിക്കുന്ന പ്രഥമ സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.1996 ല്‍ പാലായില്‍ സ്ഥാപിതമായ ഞാവള്ളി കുടുംബ കൂട്ടായ്മ എല്ലാ വര്‍ഷവും വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്നു.കുടുംബ ബന്ധങ്ങളുടെ തിരിച്ചറിവില്‍ നിന്ന് യുവതലമുറ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും പുറകെ തിരിഞ്ഞിരിക്കുന്നത് വര്‍ദ്ധിച്ചുവരുകയാണ്.happy_family

നല്ല ഭാര്യാഭര്‍ത്താക്കന്മാര്‍, നല്ല സന്താനങ്ങള്‍, ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കള്‍, മാ താപിതാക്കളെ സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മക്കള്‍, പരസ്പരം സ്നേഹിക്കുന്ന സഹോദരങ്ങള്‍ ഇങ്ങനെയുള്ള കുടുംബാന്തരീക്ഷമാണ് പുത്തൻ തലമുറക്ക് ആവശ്യം . വീട് കുടുംബത്തിന് അഭയവും സാന്ത്വനവുമാണ്. ഒരു കുടുംബത്തിൽ മുഴുവന്‍ അംഗങ്ങള്‍ സുരക്ഷിതരും സന്തോഷമുള്ളവരുമായിരിക്കണം എന്നതാണ് പ്രധാനം .അതിനു പരസ്പരബന്ധവും സ്നേഹവും വേണം പ്രായമുള്ളവരും അനാഥരും ദുര്‍ബലരും അവിടെ അധികപ്പറ്റായി കണക്കാക്കപ്പെടുകയില്ല.അങ്ങനെയുള്ളവർ ബന്ധുക്കളിലും സഹാബന്ധുക്കളിലിൽ അവരുടെ ഐക്യത്തിലും സന്തോഷം കണ്ടെത്തും .ഭാര്യയും മക്കളുമടങ്ങുന്ന അണുകുടുംബ സങ്കല്‍പം സാര്‍വത്രികമായതോടെ പൂര്‍വികര്‍ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചിരുന്ന ബന്ധങ്ങള്‍ക്ക് മങ്ങലേറ്റു. മൊബൈല്‍ ഫോണും ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്റര്‍നെറ്റും പ്രചുരപ്രചാരം നേടിയതോടെ ബന്ധുവീടുകളിലേക്കും അയല്‍ക്കാരിലേക്കുമുള്ള സന്ദര്‍ശനം നിലച്ചു. വിവാഹം പോലുള്ള ചടങ്ങുകള്‍ പോലും വീടിന്റെ പടികടന്ന് കല്യാണമണ്ഡപങ്ങളിലേക്ക് ചേക്കേറിയതോടെ കുടുംബസന്ദര്‍ശനമെന്ന മഹത്തായ നന്മ മരണവേളകളില്‍ മാത്രം ഒതുങ്ങി.

പ്രവാസലോകത്തും പരസ്പരം മനസ്സിലാക്കുവാനും ബഹുമാനം പ്രകടിപ്പിക്കുവാനും സ്‌നേഹം പങ്കുവെയ്ക്കുവാനും കുടുംബംയോഗ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുന്നത് നിസ്സാരമായി കാണാന്‍ കഴിയുകയില്ല.ന്യുക്ളിയര്‍ കുടുംബത്തിലേക്ക് ഒതുങ്ങിയ യൂറോപ്യന്‍ ജീവിതത്തില്‍ കുടുംബബന്ധങ്ങള്‍ കോര്‍ത്തിണക്കാനുള്ള ശ്രമത്തിനു ഞാവള്ളി കുടുംബ സംഗമത്തിലൂടെ .ഞാവള്ളി കുടുംബത്തില്‍ പെട്ടവര്‍ ഇതൊരു അറിയിപ്പായി കരുതി കൂട്ടായ്മയിലേക്ക് എല്ലാവരും എത്തിച്ചെർണമെന്നു കുടുംബ കൂട്ടായ്മയുടെ പ്രസിഡന്റ് ബിജു ജയിംസും ഭാരവാഹികളും അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജു ജെയിംസ്‌ (President ) :07969704924

സഖറിയാസ് ഞാവള്ളി: 07939539405
ബെന്നി തെരുവംകുന്നേല്‍ : 07398717843
മാത്യു അലക്സാണ്ടര്‍: 07904954471
സതീഷ് ഞാവള്ളി: 07538406263
Place: St. Bernerdette Church  Ensbury Park,
46 Draycott Road,
BH10 5AR.

 

Advertisement
National8 hours ago

ജനങ്ങള്‍ ടോള്‍ നല്‍കണം, സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല..!! തുറന്നുപറഞ്ഞ് നിതിന്‍ ഗഡ്കരി

Crime9 hours ago

13കാരിയെ പീഡിപ്പിച്ച പ്രതിയെ സൗദിയിലെത്തി കസ്റ്റഡിയിലെടുത്ത് മെറിന്‍ ജോസഫ് ഐപിഎസ്; ഇന്റര്‍പോളിന്റെ സഹായത്താലാണ് പ്രതിയെ പിടികൂടിയത്

Kerala9 hours ago

സിപിഎം വ്യാജ പ്രചരണങ്ങളെ തള്ളി അന്വേഷണ ഉദ്യോഗസ്ഥര്‍; സാജന്‍ ആത്മഹത്യ ചെയ്തത് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനാല്‍

Kerala9 hours ago

പോലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരായി; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

Offbeat10 hours ago

ലൈംഗീകബന്ധത്തിനായി നല്‍കിയ ഉറപ്പ് ലംഘിച്ച് നടത്തിയ വേഴ്ച്ച ലൈംഗീക പീഡനമാകും; കാനഡ സുപ്രീം കോടതിയുടെ വിധി ചര്‍ച്ചയാകുന്നു

International15 hours ago

വിമാനം ആകാശഗര്‍ത്തതില്‍ വീണു; നിരവധിപ്പേര്‍ക്ക് പരിക്ക് സാധനങ്ങള്‍ തെറിച്ചുവീണു

Entertainment15 hours ago

ഡേറ്റിങിന് താത്പര്യമുണ്ടോയെന്ന് വിജയ് ദേവരകൊണ്ടയോട് സനുഷ; ഇതൊക്കെ പരസ്യമായോ എന്ന കമന്റുമായി മലയാളികള്‍

National16 hours ago

വിമത എംഎല്‍എയെ കസ്റ്റഡിയിലെടുത്ത് കുമാരസ്വാമി പോലീസ്..!! എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍

Kerala16 hours ago

സമാന്തര അധികാര കേന്ദ്രമായി എസ്എഫ്‌ഐ..!! സകലതിലും കൃത്രിമത്വവും അട്ടിമറിയും

National17 hours ago

പാക് വ്യോമപാത തുറന്നു; പാകിസ്ഥാനൊപ്പം എയര്‍ ഇന്ത്യയ്ക്കും ആശ്വാസമായി നടപടി

Entertainment4 weeks ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Offbeat2 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala3 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat2 weeks ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Crime4 weeks ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Kerala2 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Crime4 weeks ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

National4 days ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

National1 week ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

Kerala4 weeks ago

പ്രവാസിയെ കൊലയ്ക്കുകൊടുത്ത ഇടത്ത് മന്ത്രിയുടെ മകന്‍ കെട്ടിപ്പൊക്കുന്നത് കൊട്ടാരം..!! ആന്തൂരിലെ ഇരട്ട നീതി ഇങ്ങനെ

Trending

Copyright © 2019 Dailyindianherald