നോർത്തിലേയ്ക്കു യാത്രാ വിലക്കില്ല: പക്ഷേ, കൂട്ടമായുള്ള യാത്രകൾ ഒഴിവാക്കണമെന്നു മന്ത്രിയുടെ മുന്നറിയിപ്പ്; തിങ്കളാഴ്ച മുതൽ വിലക്ക് പിൻവലിക്കുമ്പോൾ പരിശോധന ശക്തമാക്കും

ഡബ്ലിൻ: കൊവിഡ് തരംഗത്തിന്റെ ഭാഗമായി രാജ്യത്ത് നോർത്തിലേയ്ക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകൾ തിങ്കളാഴ്ച മുതൽ പിൻവലിച്ചേയ്ക്കുമെന്നു റിപ്പോർട്ടുകൾ. 32 രാജ്യങ്ങളിലേയ്ക്കുള്ള യാത്രവിലക്കുകൾ തിങ്കളാഴ്ച മുതൽ എടുത്തു കളഞ്ഞേയ്ക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നോർത്ത് ഹെൽത്ത് മിനിസ്റ്റർ റോബിൻ സ്വാൻ ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പുകളും പുറത്തു വിട്ടിട്ടുണ്ട്. സൗത്തിൽ നിന്നുള്ള യാത്രക്കാരെ വിലക്കുന്നതിന് ആവശ്യമെങ്കിൽ ശക്തമായ പരിശോധന തന്നെ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുള്ള വിലക്ക് ഏർപ്പെടുത്തുക എന്നത് നോർത്തേൺ അയർലൻഡിലെ രാഷ്ട്രീയക്കാരുടെ താല്പര്യത്തിന്റെ ഭാഗമാണെന്നു മിനിസ്റ്റർ ഫോർ സ്‌റ്റേറ്റ് യൂറോപ്യൻ അഫയേഴ്‌സിൽ നിന്നുള്ള തോമസ് ബൈറീൻ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച മുതൽ രാജ്യത്തു നിന്നും മറ്റു രാജ്യങ്ങളിലേയ്ക്കു യാത്ര ചെയ്യുന്നതിനുള്ള അനുമതി നൽകുമെന്നു ബറീൻ പറയുന്നു. എന്നാൽ, ഈ അനുമതിയുടെ മറവിൽ കൂട്ടത്തോടെ മറ്റു സ്ഥലങ്ങളിലേയ്ക്കു യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഇപ്പോൾ നൽകുന്ന വിശദീകരണം.

നോർത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവരുടെ ആഭ്യന്തര കാര്യമാണ് എന്നു റോബിൻ സ്വാൻ അഭിപ്രായപ്പെടുന്നു. എന്നാൽ, ഇവിടെ 26 രാജ്യങ്ങളിലേയ്ക്കുള്ള യാത്രകൾക്ക് ഇപ്പോഴും നിയന്ത്രണം നിലവിലുണ്ട്. ഇത് 32 രാജ്യങ്ങളിലേയ്ക്കുള്ള നിയന്ത്രണമായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

നോർത്ത് തങ്ങളുടെ സാധാരണക്കാരായ ജനങ്ങളെ അതിവേഗം വാക്‌സിനേറ്റ് ചെയ്യുന്നുണ്ട്. ഇത് കൂടാതെ ഇവർ തങ്ങളുടെ ബിസിനസ് അതിവേഗം പുനരാരംഭിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അതിർത്തി കടക്കുക എന്നത് വലിയ ബാധ്യതയുള്ള കാര്യമല്ലെന്ന വാദമാണ് ഇപ്പോൾ ഉയരുന്നത്.

ഈ വിഷയത്തിൽ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണേലിയുമായി സംസാരിക്കുന്നതു സംബന്ധിച്ചു സ്വാൻ ചർച്ചയ്ക്കുള്ള വഴി തേടിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചുള്ള നടപടികൾ എങ്ങും എത്തിയിട്ടില്ലെന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് കാര്യങ്ങൾ ഇപ്പോൾ പുരോഗമിക്കുന്നത്.

Top