യുകെ ബ്ലാക്ക് ബേണിൽ മലയാളി നേഴ്‌സ് മരിച്ചു !മെയ് മോളുടെ മരണം അപ്രതീക്ഷിതം.വിറങ്ങലിച്ചു മലയാളി സമൂഹം

ലണ്ടൻ :ബ്ലാക്ക് ബേണിൽ നേഴ്‌സായ മെയ് മോൾ മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് യുകെ മയലാളികൾ കേട്ടത് .മെയ്‌മോളുടെ മരണം അപ്രതീക്ഷിതമായിറ്റായിരുന്നു .വിശ്വസിക്കാനാവാതെ ബന്ധുക്കളും കൂട്ടുകാരും ഞെട്ടലിൽ ആണ് .ബുധനാഴ്ച്ച വൈകുന്നേരം 9 30 മണിക്ക് ബ്ലാക്ക് ബേൺ ആശുപത്രിൽ വച്ച് ആണ് മെയ്മോൾ കടിയംപിള്ളിൽ അന്തരിച്ചവിവരം എല്ലാവരും അറിയുന്നത്. ബ്ലാക്ക് ബേൺ ഹോസ്പിറ്റൽ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് കൈയുടെ ഓപ്പറേഷൻ നടന്നിരുന്നു അതിനെ തുടർന്നുണ്ടായ ഇൻഫെക്ഷൻ ആണ് മരണകാരണം എന്നാണ് അറിയുന്നത്.

ഷോൾഡർ സംബന്ധമായ ഒരു ഓപ്പറേഷന് ശേഷം ഡിസ്ചാർജ് ചെയ്‌ത്‌ വീട്ടിൽ എത്തിയ മായമോൾക്കു അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ചു ആശുപത്രിൽ എത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടന്ന് വെള്ളിയാഴ്ച്ച വെൻറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും നിഷഫലമാക്കി മെയ്മോൾ അൽപ്പം മുൻപ് മരണത്തിന് കീഴടങ്ങിയപ്പോൾ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാൻ കഴിയാതെ കുഴങ്ങുകയാണ് കൂട്ടുകാരും ബന്ധുക്കളും.പോസ്റ്റ് ഓപ്പറേഷൻ ഇൻഫെക്ഷൻ ആകാനാണ് സാധ്യത എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കൊറോണ ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റീവും ആയിരുന്നു. എന്നാൽ എന്താണ് യഥാർത്ഥ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരേതയായ മെയ്മോൾക്കു രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹാൻഡേഴ്സഫീൽഡിൽ (Huddersfield) താമസിക്കുന്ന ബിബിയും മറ്റൊരു സഹോദരൻ ആയ ലൂക്കാച്ചൻ അമേരിക്കയിലും ആണ് ഉള്ളത്. മെയ്മോൾ മുൻ പ്രിസ്റ്റൻ ക്നാനായ യൂണിറ്റ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട് കോട്ടയം പുന്നത്തറ കടിയംപിള്ളികുടുംബാഗമാണ് .ഈ മാസം പന്ത്രണ്ടാം തിയതി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ക്രോയ്ഡഡോണിൽ താമസിച്ചിരുന്ന മലയാളിയായ തിരുവല്ല സ്വദേശി സിജി ടി അലക്‌സ് ഹൃദയാഘാതം മൂലം മരിച്ചത്തിന്റെ ഞെട്ടൽ മാറുന്നതിനുമുന്പാണ് മറ്റൊരുമരണം കൂടി എത്തുന്നത് .മെയ് മോളുടെ മൃതദേഹം ബ്ലാക്ക് ബേൺ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു

Top