ചാൾസ് കാഡ് വെൽ റെയ്‌റി ഡാള്ളസിൽ അന്തരിച്ചു

ഡാള്ളസ്: പ്രമുഖ വേദ പണ്ഡിതനും റയ്‌റി ബൈബിൾ രചയിതാവുമായ ചാൾസ് കാഡ് വെൽ റെയ്‌റി ഇന്ന് ഡാള്ളസിൽ അന്തരിച്ചു. 90 വയസായിരുന്നു. ഡാള്ളസ് തിയോളജിക്കൽ സെമിനാരി അധ്യാപകനും ഡീനുമായി പ്രവർത്തിച്ചിട്ടുണ്ട്. 1983 ൽ റിട്ടയർ ചെയ്യുമ്പോൾ ഡോക്ടർ സ്റ്റഡിസിന്റെ സീനായിരുന്നു.
പതിനായിരം ഫുട്ട്‌നോട്ടുകളോടെ 1978 ൽ തയ്യാറാക്കിയ റയ്‌റി സ്റ്റഡീസിന്റെ ബൈബിൾ വളരെ പ്രസിദ്ധമാണ്. ചാൾസ് ബൈബിളിനും പുറമേ അൻപതോളം പുസ്തകങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. റയ്‌റി ബൈബിളിന്റെ രണ്ടു മില്യൺ കോപ്പികളാണ് വിറ്റഴിച്ചിട്ടുള്ളത്. അഗാധമായ ബൈബിൾ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്നു അന്തരിച്ച ചാൾസ് എന്നു ഡാള്ളസ് ഫസ്റ്റ് ബാപ്പിസ്റ്റ് ചർച്ച മുൻ പാസ്റ്ററും സഹപ്രവർത്തകനുമായ ഒ.എസ് ഹാക്കിൻസ് പറഞ്ഞു.
ഡാള്ളസ് തിയോളജിക്കൽ സെമിനാരി പ്രഫ.എന്ന നിലയിൽ വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമ കൂടിയാണ് ചാൾസ്് ഇല്ലിനോയ്‌സിൽ ജനിച്ച ചാൾസ്് ഡാള്ളസിലാണ് സ്ഥിരതമാസമാക്കിയതും. മൂന്നു മക്കളും കൊച്ചുമക്കളുമുണ്ട്.

Top