ഒ ഐ സി സി കലണ്ടര്‍ പ്രകാശനം ചെയ്തു

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ആതുരാലയമായ ബദര്‍ അല്‍ റാബി ഡിസ്പെന്‍സറിയുമായ്‌ സഹകരിച്ച് ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി തയ്യാറാക്കിയ 2016 ലെ കലണ്ടര്‍ ദമ്മാമില്‍ പ്രകാശനം ചെയ്തു. ബദര്‍ അല്‍ റാബി ഡിസ്പെന്‍സറി എം ഡി നിഹാല്‍ അഹമ്മദ് പുളിക്കല്‍ ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമലയ്ക്ക് കലണ്ടര്‍ നല്‍കിയാണ്‌ പ്രകാശനം നിര്‍വ്വഹിച്ചത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും മലയാളികളുടെ പൊതുവായ പ്രധാന വിശേഷ ദിവസങ്ങളും സൗദിയിലെ പ്രവാസി ഇന്ത്യക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ടെലഫോന്‍ നമ്പരുകളും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയിലാണ് കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. ഒ ഐ സി സി നേതാക്കളായ ഇ.കെ.സലിം, റോയ് ശാസ്താംകോട്ട, ശിഹാബ് കായംകുളം, ശംസ് കൊല്ലം, നബീല്‍ നെയ്തല്ലൂര്‍, ശ്യാം പ്രകാശ് എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top