ഒ.ഐ.സി.സി കലണ്ടർ പ്രകാശനം ചെയ്തു

അബ്ബാസിയ: കുവൈറ്റ് ഒ.ഐ.സി.സി യുടെ 2021 ലെ വാർഷിക കലണ്ടർ പ്രകാശനം ചെയ്തു. ഒ.ഐ.സി.സി കേന്ദ്ര കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് വർഗ്ഗീസ് പുതുക്കുളങ്ങര കലണ്ടറിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു.

രാഷ്ട്രപിതാവിൻ്റെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും ചിത്രങ്ങളും, കുവൈറ്റിലെയും, നാട്ടിലെയും പ്രധാന അവധി ദിവസങ്ങളും, കൂടാതെ മറ്റ് പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളും കലണ്ടറിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

പ്രകാശന കർമ്മത്തിൽ വെൽഫെയർ വിംഗ്‌ ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, വൈസ് ചെയർമാൻ സജി മണ്ഢലത്തിൽ, സ്പോൺസേഴ്സ് ആയ ബോസ്കോ ശിവദാസൻ,ബോസ്കോ ബെന്നി, ഒ.ഐ.സി.സി യുടെ വിവിധ ജില്ലാ ഭാരവാഹികൾ, ഒ.ഐ.സി.സി പാർട്ടി പ്രവർത്തകർ തുടങ്ങിയവരും സംബന്ധിച്ചു.

Top