ഓ ഐ സി സി ദമ്മാം തൃശൂര്‍ ജില്ലാ കമ്മിറ്റി സൗദി ദേശീയ ദിനം ആഘോഷിച്ചു

ദമ്മാം . മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോറ്റമ്മ യായ സൗദി അറേബ്യയുടെ പുരോഗതിക്കായി പ്രവാസി സമൂഹം കഠിന പ്രയതനം ചെയ്യണമെന്നും മാതൃ രാജ്യത്തെപോലെ ഈ രാജ്യത്തെയും ഭരണാധികാരികളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അഭിപ്രായപെട്ടു ,രാജ്യ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് ആയൂസും ആരോഗ്യവും നല്‍കുവാന്‍ പ്രാര്‍ത്ഥിക്കുന്നതായും സുരക്ഷിതമായി ജോലി ചെയ്യുവാന്‍ അവസരം നല്‍കുന്ന സൗദി പൌരന്മാര്‍ക്ക് പ്രവാസി സമൂഹത്തിന്റെ പേരില്‍ നന്ദി പറയുന്നതായും ബിജു കല്ലുമല പറഞ്ഞു , ഓ ഐ സി സി ദമ്മാം തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജു കല്ലുമല, ഓ ഐ സി സി സൗദി ദേശീയ പ്രസിഡണ്ട് പി എം നജീബ് മുഖാതിധി ആയിരുന്നു .ജില്ലാ പ്രസിഡണ്ട് ഇ എം ഷാജിമോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബൈജു കുട്ടനാട് , സക്കീര്‍ ഹുസൈന്‍,ഷണ്മുഖന്‍ ,ഡമിനി ,ഇബ്രാഹിം, കൃഷ്ണദാസ് ,അഡ്വ .ഇസ്മയില്‍ ,നിഷാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു , ഹമീദ് കണിചാട്ടില്‍ സ്വാഗതവും ,ജയപ്രകാശ് നന്ദിയും പറഞ്ഞു .ഓ ഐ സി സി പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചു ദേശീയദിന സന്തോഷം പങ്കുവെച്ചു .

Top