ഒ ഐ സി സി – നോര്‍ക്ക അംഗത്വ കാര്‍ഡുകള്‍ വിതരണം ചെയ്തു

ദമ്മാം: ഒ ഐ സി സി തൃശൂര്‍ ജില്ലാ കമ്മിറ്റി സമാഹരിച്ച ഒ ഐ സി സി – നോര്‍ക്ക അംഗത്വ കാര്‍ഡുകള്‍ ദമ്മാമില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട്‌ ഷാജി മോഹനന്‍ അംഗത്വ കാര്‍ഡ് കൃഷ്ണദാസിന് നല്‍കി വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. കേരളത്തില്‍ എസ് എന്‍ ഡി പി യിലൂടെ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന നീക്കം കേരള സമൂഹം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആര്‍.ശങ്കര്‍ പ്രതിമാ അനാവരണ ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തുന്ന വെള്ളാപ്പള്ളി നടേശന്റെ നടപടി ഇതിന്റെ ഭാഗമാണെന്നും ചടങ്ങില്‍ സംബന്ധിച്ച റീജ്യണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ ബൈജു കുട്ടനാട് പറഞ്ഞു. ഇ.എം.ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷ്ണദാസ്‌, അഡ്വ:ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. ഹമീദ് കാണിച്ചാട്ടില്‍ സ്വാഗതവും നിഷാദ് പി.കെ.കൃതന്ജതയും പറഞ്ഞു.

Top