‘എന്റെ ജീവിതമാണ് എന്റെ സന്ദേശം ”ഓ ഐ സി സി അയര്‍ലന്‍ഡ് മഹാത്മാ ഗാന്ധിയുടെ 150-താം ജന്മവാര്‍ഷികം ആഘോഷിച്ചു.

ഡബ്ലിന്‍ : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികാഘോഷങ്ങള്‍ ലോകമെമ്പാടും കൊണ്ടാടുന്ന 2019 വര്‍ഷത്തില്‍ ഓ ഐ സി സി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ ജന്മവാര്‍ഷികാഘോഷങ്ങള്‍ അയര്‍ലണ്ടില്‍ വിപുലമായി ആഘോഷിച്ചു. ഗാന്ധിയന്‍ സൂക്തങ്ങള്‍ക്കു ലോകായമാനമായി ഉള്ള അംഗീകാരവും പ്രാധാന്യവും ഉള്‍കൊണ്ട പരിപാടിക്രമങ്ങളാണ് ഡബ്ലിനിലെ ടാല യിലെ പ്ലാസ ഹോട്ടലില്‍ 15 ഫെബ്രുവരി വെള്ളിയാഴ്ച നടത്തപ്പെട്ടത്.

ഗാന്ധിജിയുടെ ജന്മവാര്‍ഷികാഘോഷങ്ങള്‍15 ഫെബ്രുവരി ഉച്ചതിരിഞ്ഞ് നാലു മണിക്ക് കുട്ടികളുടെ പെയിന്റിംഗ് – കളറിംഗ് മത്സരങ്ങളോടുകൂടി ആരംഭം കുറിച്ചു. മത്സരങ്ങള്‍ രണ്ടു വിഭാഗങ്ങളിലായി നടത്തപ്പെട്ടു. ഓ ഐ സി സി അയര്‍ലന്‍ഡ് നടത്തിയ മത്സരങ്ങളിലെ പങ്കാളികള്‍ക്കു അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസ്സി സ്‌പോണ്‍സര്‍ ചെയ്ത ഒരു മത്സരാര്‍ത്ഥിക്കു പത്തു യൂറോ വിലവരുന്ന പെയിന്റിംഗ് കിറ്റുകള്‍ എംബസ്സി കൗണ്‍സിലോര്‍ ശ്രീ സോംനാഥ് ചാറ്റര്‍ജി വിതരണം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്സരങ്ങള്‍ക്ക് ശേഷം ടാല പ്ലാസ ഹോട്ടലില്‍ ആറു മണിക്ക് ആരംഭിച്ച പൊതുസമ്മേളനം മലയാളി സമൂഹത്തിനു ഗാന്ധിജിയോടുള്ള ആദാരവിന്റെ നേര്‍രേഖയായി. ഓ ഐ സി സി അയര്‍ലണ്ടിന്റെ പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓ ഐ സി സി ജനറല്‍ സെക്രട്ടറി ശ്രീ അനീഷ് കെ ജോയ് സ്വാഗതം ആശംസിച്ചു. അയര്‍ലണ്ടിലെ ഏറ്റം പ്രായം കുറഞ്ഞ ടി. ഡി (ഐറിഷ് എം പി ) ഡെപ്യൂട്ടി ജാക്ക് ചേംബേഴ്സ് ഉത്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ എംബസ്സിയുടെ കൗണ്‍സിലോര്‍ ശ്രീ സോംനാഥ് ചാറ്റര്‍ജി പെയിന്റിംഗ് – കളറിംഗ് മത്സരവിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

അയര്‍ലണ്ടിലെ ഇന്ത്യന്‍ പ്രവാസികളുടെ അഭിമാന ഭാജനങ്ങളായ ഐറിഷ് സമൂഹം നെഞ്ചേറ്റിയ ജയ്പൂര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സെലിബ്രിറ്റി ഷെഫുമായ ശ്രീ ആശിഷ് ദേവാനും അയര്‍ലണ്ടില്‍ ആദ്യമായി പീസ് കമ്മിഷണര്‍ ആയി നിയമിതനായ ഏക ഭാരതീയന്‍ ശ്രീ ശശാങ്ക് ചക്രവര്‍ത്തിയും യോഗത്തിന് ആശംസകള്‍ നേര്‍ന്നു. പ്രസ്തുത യോഗത്തിനു ഓ ഐ സി സി നേതാവ് ശ്രീ ഷാജി പി ജോണ്‍ നന്ദി പ്രകാശിപ്പിക്കുകയും ഓ ഐ സി സി അയര്‍ലന്‍ഡ് നേതാക്കളായ ശ്രീ എമി സെബാസ്റ്റ്യന്‍, ജോര്‍ജ് വര്ഗീസ്, സിബി സെബാസ്റ്റ്യന്‍ , ജിജോ കുരിയന്‍ . മാത്യു വര്ഗീസ്, വിനോയ് മാത്യു, ഷിജു ശസ്തന്‍കുന്നേല്‍, പ്രിന്‍സ് ജോസഫ്, ജിബിന്‍ എബ്രഹാം, മനോജ്‌മെഴുവേലി,പ്രേംജി ആര്‍ .സോമന്‍, എല്‍ദോ സി ചെമ്മനം , സാബു ഐസക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രസ്തുത സമ്മേളനത്തിന് ശേഷം നടന്ന കലാവിരുന്നില്‍ ഇന്ത്യയുടെ യെശസ്സു ഉയര്‍ത്തിപ്പിടിക്കുന്ന തനത് കലാവിരുന്ന് പ്രേക്ഷകര്‍ക്ക് ഹരം പകര്‍ന്നു. ശ്രീമതി: ശില്‍പ്പ സന്തോഷ് അവതരിപ്പിച്ച ഇന്ത്യന്‍ ക്ലാസിക്കല്‍ ഫ്യൂഷന്‍ ശ്രുതിലയം, കുമാരി ബില്‍റ്റാ ബിജു അവതരിപ്പിച്ച ഭരതനാട്യം, ടീം നവന്‍ അവതരിപിച്ച നാദലയ ഫ്യൂഷന്‍ തുടങ്ങിയ കലാപ്രകടനങ്ങള്‍ പ്രേക്ഷരുടെ പ്രതീക്ഷകളേക്കാള്‍ ഉയരത്തിലായിരുന്നു. ഈ കലാപ്രകടനങ്ങളില്‍ നാല് വയസ്സ് മാത്രമുള്ള സാഫിന്‍ സന്തോഷ് എന്നാ കൊച്ചു കലാകാരിയുടെ തമിഴ് ഫോക് ഡാന്‍സ് കൗതുകരമായിരുന്നു. കലാപ്രകടങ്ങള്‍ നടത്തിയ പ്രതിഭകള്‍ക്ക് ജയ്പൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ ആശിഷ് ദിവാന്‍ സദസ്സില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ഓ ഐ സി സി അയര്‍ലഡിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഗാന്ധിജിയുടെ നൂറ്റിയന്പതാം ജന്മവാര്‍ഷികം ഒരു വന്‍ വിജയമാക്കിയ അയര്‍ലണ്ടിലെ പൊതുസമൂഹത്തിനോടും വിശിഷ്യാ മലയാളികളോടും ഓ ഐ സി സി അയര്‍ലന്‍ഡ് സെന്‍ട്രല്‍ കമ്മിറ്റി ഹൃദയപൂര്‍വം നന്ദി രേഖപ്പെടുത്തി.പെയിന്റിംഗ് കിറ്റുകള്‍ സ്പോണ്‍സര്‍ഷിപ് നല്‍കാന്‍ മുന്കയ്യെടുത്ത പുതിയ ഇന്ത്യന്‍ അംബാസിഡര്‍ക്കു ഒഐസിസിയുടെ കടപ്പാട് അറിയിക്കുന്നു.

Top