ഒ ഐ സി സി ഹഫർ അൽ ബാത്തിൻ ഏരിയ കമ്മിറ്റി നിലവിൽ വന്നു.

ദമ്മാം : ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒ ഐ സി സി ഹഫർ അൽ ബാത്തിൻ ഏരിയ കമ്മിറ്റി നിലവിൽ വന്നു. ടി എ സലിം കീരിക്കാട് (പ്രസിഡണ്ട്), ക്ലിൻറോ ജോസ് (ജനറൽ സെക്രട്ടറി), ജോബി ആൻറണി (ട്രഷറർ), സാബു സി തോമസ് (ജീവകാരുണ്യ വിഭാഗം കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഏരിയ കമ്മിറ്റിക്കാണ് ദമ്മാം റീജ്യണൽ കമ്മിറ്റി അംഗീകാരം നൽകിയതെന്ന് പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു.

അലി മലപ്പുറം, ഇ പി ഷാജി (വൈസ് പ്രസിഡണ്ട്), സിൽജോ ജോസ്, ജിതേഷ് തെരുവത്ത് (സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. നൂഹുമാൻ പാനാട്ട്, ‌ഇഖ്‌ബാൽ പി എസ്, സാജൻ, ജോമിറ്റ്, ഷിനാജ്‌, ജുബിൻ ജോസഫ്, സുബിൻ പോൾ എന്നിവർ നിർവ്വാഹക സമിതിയംഗങ്ങളും ജോബി ആൻറണി റീജ്യണൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയുമായിരിക്കും.

ഹഫർ അൽ ബാത്തിൻ, ഖൈസൂമ, സുലൈമാനിയ, മുഹമ്മദിയ, സനയ്യ, അകാരിയ, റബുവ, കെ കെ എം സി, നൈഫിയ, അബൂഖാർ, അർത്തവ്യ, ദിവിയ, അസീസിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കൂടുതൽ പ്രവർത്തകരെ ഉൾപ്പെടുത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ഒ ഐ സി സി യുടെ പ്രവർത്തനങ്ങൾ ഹഫർ അൽ ബാത്തിനിൽ ശക്തിപ്പെടുത്തുമെന്ന് ഏരിയ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. ഹഫർ അൽ ബാത്തിൻ മേഖലയിൽ ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ജീവകാരുണ്യ പ്രവർത്തകരെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ വച്ച് ആദരിക്കുവാനും, രക്തദാന ക്യാമ്പ് സംഘടിപ്പിക്കുവാനും ഏരിയ കമ്മിറ്റിയുടെ ആദ്യയോഗം തീരുമാനിച്ചു.

ഒ ഐ സി സി ഹഫർ ബാത്തിൻ ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ താൽപര്യമുള്ളവർ ടി എ സലിം കീരിക്കാട് (050 216 1528), ക്ലിൻറോ ജോസ് (059 339 0842) എന്നിവരെ ബന്ധപ്പെടണമെന്ന് ദമ്മാം റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ കെ സലിം അറിയിച്ചു.

Top