സി എം സുലൈമാന് ദമ്മാം ഒ ഐ സി സി യാത്രയയപ്പ് നൽകി

ഇ.കെ.സലിം

ദമ്മാം: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മുൻ റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും ആയിരുന്ന നിരണം സുലൈമാന് ദമ്മാം ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളായ സി എം സുലൈമാൻ ദമ്മാമിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിൽ സജീവമായി രംഗത്തുണ്ടായിരുന്നു.

വിവിധ ബാനറുകളിൽ അറിയപ്പെട്ടിരുന്ന ദമ്മാമിലെ ആറോളം കോൺഗ്രസ് അനുകൂല കൂട്ടായ്മകൾ ഒരുമിച്ച് ഇപ്പോഴത്തെ ഒ ഐ സി സി ക്ക് അടിത്തറ പാകിയ ‘ ഇനോക് ‘ എന്ന സംയുക്ത കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നു നിരണം സുലൈമാൻ. തുടർന്ന് കെ പി സി സി നേതൃത്വത്തിന്റെ തീരുമാനപ്രകാരം ഒ ഐ സി സി യായി പ്രവർത്തനമാരംഭിച്ചപ്പോൾ അൽ ഖോബാർ സൗത്ത് യൂണിറ്റിന്റെ പ്രസിഡണ്ടായും സി എം സുലൈമാൻ പ്രവർത്തിച്ചിട്ടുണ്ട്.

യാത്രയയപ്പ് ചടങ്ങിൽ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജോൺ കോശി അധ്യക്ഷത വഹിച്ചു. റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഹനീഫ് റാവുത്തർ , റഫീക് കൂട്ടിലങ്ങാടി , ഹമീദ് ചാലിൽ തുടങ്ങിയവർ സംസാരിച്ചു ജനറൽ സെക്രട്ടറി തോമസ് തൈപ്പറമ്പിൽ സ്വാഗതവും തോമസ് പീറ്റർ നന്ദിയും പറഞ്ഞു.

Top