ഓ എന്‍ വി മലയാള കാവ്യലോകത്ത് പകരം വക്കാന്‍ കഴിയാത്ത വ്യക്തിത്വം .

ഓ എന്‍ വി കുറുപ്പ്  മലയാള കാവ്യ ലോകത്ത്  പകരം വക്കാന്‍ കഴിയാത്ത വ്യക്തിത്വം ആണെന്ന്  ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി  പ്രസിഡണ്ട്‌ ബിജു കല്ലുമല  അനുശോചന സന്ദേശത്തില്‍ പറഞ്ഞു , മലയാള കാവ്യ ലോകത്ത്  മൂന്നു  തലമുറകളുമായി  ബന്ധപെട്ട  അതുല്യ പ്രതിഭയാണ് ഓ എന്‍ വി ,
നാടക രംഗത്തുനിന്നും  എത്തി മലയാള   സാഹിത്യലോകത്ത് അനശ്വരമായ ഒട്ടേറെ രചനകള്‍ക്ക് തൂലിക ചലിപ്പിച്ച ഓ എന്‍ വി യുടെ വിയോഗം മലയാള  ഭാഷക്ക് തന്നെ വലിയ നഷ്ടമാണ് , ഓ എന്‍ വി യുടെ കുഞ്ഞേടത്തി എന്ന കവിത  ദ്രിശ്യവല്‍ക്കരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു .ഓ എന്‍ വി കുറുപ്പ് സാറിന്റെ വിയോഗം ഒരു വ്യക്തി പരമായ നഷ്ടമാണ് ,
പ്രിയ ഗുരുനാഥനു എന്‍റെ പേരിലും ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റിയുടെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു .
Top