ദമ്മാം ഒ ഐ സി സി യുടെ പ്രവര്‍ത്തനം പ്രശംസനീയം: ഉമ്മന്‍‌ ചാണ്ടി

ഇ.കെ.സലിം

ദമ്മാം: തന്‍റെ മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശന വേളയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുദിവസമായ വെള്ളിയാഴ്ച ദിവസത്തെ പരിപാടി ദമ്മാമില്‍ നടത്താന്‍ തീരുമാനിച്ചത് യാദൃശ്ചികമല്ലെന്ന് ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി. സൗദിയിലെ മറ്റ് റീജ്യണുകളെ അപേക്ഷിച്ച് ദമ്മാമില്‍ നല്ല ഐക്യത്തോടെ മികച്ച രീതിയില്‍ സംഘടനാപ്രവര്‍ത്തനം നടത്തുന്ന റീജ്യണല്‍ കമ്മിറ്റിയാണെന്ന് നേരത്തെ മനസ്സിലാക്കിയതു കൊണ്ടാണ് വെള്ളിയാഴ്ചത്തെ പരിപാടി ദമ്മാമില്‍ തന്നെ നടത്തുവാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒത്തൊരുമയോടെയുള്ള ദമ്മാം ഒ ഐ സി സി യുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും, അതിന് കാരണക്കാരായ നേതാക്കളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി ആവിഷ്ക്കരിക്കുന്ന പുനഃരധിവാസ പദ്ധതിയുടെ ഉദ്ഘാടനത്തിനായ് ദമ്മാമിലെത്തിയ ഉമ്മന്‍‌ ചാണ്ടി റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒ ഐ സി സി യുടെ പ്രധാന പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡറി’ല്‍ സംസാരിക്കുകയായിരുന്നു. പ്രസംഗം ഒഴിവാക്കി നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് സദസ്സിനോടായി അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ സൗമ്യതയോടെയുള്ള ആശയവിനിമയത്തില്‍ ആവേശത്തിലായ ഒ ഐ സി സി യുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളും പ്രധാന പ്രവര്‍ത്തകരും കെ പി സി സി പ്രസിഡണ്ട് പദം ഏറ്റെടുക്കല്‍, മാണി വിഷയം എന്നിവയെകുറിച്ചായിരുന്നു കൂടുതല്‍ ചോദ്യങ്ങളും ഉന്നയിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഉമ്മന്‍ ചാണ്ടിയെപ്പോലെ ജനകീയനായ നേതാവുതന്നെ കെ പി സി സി പ്രസിഡണ്ട് പദം ഏറ്റെടുക്കണമെന്ന് മീറ്റ് ദ ലീഡറില്‍ പങ്കെടുത്ത് സംസാരിച്ചവരിലേറെപ്പേരും ആവശ്യപെട്ടത് ശ്രദ്ധേയമായി. ഒ ഐ സി സി അംഗത്വം പുതുക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി നാട്ടിലെത്തിയാലുടന്‍ കെ പി സി സി പ്രസിഡണ്ടിനോടും പ്രതിപക്ഷ നേതാവിനോടും ചര്‍ച്ച നടത്തി ഉടന്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.oicc-oc

റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ചു. ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പി.എം.നജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി കെ.സി.ജോസഫ് എം എല്‍ എ, ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ അഹമ്മദ് പുളിക്കല്‍, സി.അബ്ദുള്‍ ഹമീദ്, ഔദ്യോഗിക വക്താവ് മന്‍സൂര്‍ പള്ളൂര്‍, റീജ്യണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹനീഫ് റാവുത്തര്‍, വനിതാവേദി പ്രസിഡണ്ട് ഡോ.സിന്ധു ബിനു, യൂത്ത്‌വിംഗ് പ്രസിഡണ്ട് നബീല്‍ നെയ്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇ.കെ.സലിം സ്വാഗതവും ട്രഷറര്‍ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

അഷറഫ് മുവാറ്റുപുഴ, രാജു കുര്യന്‍, മാത്യു ജോസഫ്, രമേശ് പാലക്കാട്, പി.എ.നൈസാം, നിഷാദ് യഹിയ, അഷറഫ് കുറ്റിച്ചല്‍, ചന്ദ്രമോഹന്‍, പി.കെ.അബ്ദുല്‍ ഖരീം, ഷംസു കൊല്ലം, റഷീദ് ഇയ്യാല്‍, സക്കീര്‍ ഹുസൈന്‍, മമ്മൂട്ടി പട്ടാമ്പി, സുമേഷ് കാട്ടില്‍, ഷിബു ബഷീര്‍, തോമസ് ആന്‍റണി, നിസ്സാര്‍ മാന്നാര്‍ എന്നിവരും ദമ്മാം റീജ്യണല്‍ കമ്മിറ്റിയുടെ വിവിധ ജില്ലാ, ഏരിയ, വനിതാ, യൂത്ത് വിംഗ് ഘടകങ്ങളുടെ ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും ‘മീറ്റ് ദ ലീഡറി’ല്‍ സംബന്ധിച്ചു.

Top