എന്‍എച്ച്എസില്‍ കഴിഞ്ഞ വര്‍ഷം 18 വയസിന് താഴെ പ്രായമുള്ള 18,647 പേരുടെ ഓപ്പറേഷനുകള്‍ റദ്ദാക്കി; പ്രധാന കാരണം ടോറികളുടെ കടുത്ത ചെലവ് ചുരുക്കല്‍

ലണ്ടൻ :എന്‍എച്ച്എസില്‍ ചെലവുചുരുക്കൽ .കഴിഞ്ഞ വര്‍ഷം 18 വയസിന് താഴെ പ്രായമുള്ള 18,647 പേരുടെ ഓപ്പറേഷനുകള്‍ റദ്ദാക്കിയാതായി റിപ്പോർട്ട് . പ്രധാന കാരണം ടോറികളുടെ കടുത്ത ചെലവ് ചുരുക്കല്‍ എന്നാണു സൂചന .എന്‍എച്ച്എസില്‍ കടുത്ത തോതിലുള്ള ചെലവ് ചുരുക്കല്‍ നയം നടപ്പിലാക്കിയതിന് ശേഷം കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ കുട്ടികളുടെ ഓപ്പറേഷനുകള്‍ റദ്ദാക്കുന്ന നിരക്ക് 58 ശതമാനമായി വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.ലേബര്‍ പാര്‍ട്ടിയാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ ശേഖരിച്ച് പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം ട്രസ്റ്റുകളും ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിടാന്‍ തയ്യാറായിട്ടില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഹെല്‍ത്ത് സര്‍വീസിന് മേലുള്ള കടുത്ത സമ്മര്‍മാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നും വിമര്‍ശകര്‍ എടുത്ത് കാട്ടുന്നു.കഴിഞ്ഞ വര്‍ഷം 18 വയസിന് താഴെ പ്രായമുള്ള 18,647 പേരുടെ ഓപ്പറേഷനുകളാണ് റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തിരിക്കുന്നത്. ഇതൊരു റെക്കോര്‍ഡാണ്. കാന്‍സര്‍, ഗര്‍ഭമലസിപ്പിക്കല്‍, എല്ല് പൊട്ടല്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ട സര്‍ജറികളാണ് ഇത്തരത്തില്‍ റദ്ദാക്കിയിരിക്കുന്നത്.2011-12 കാലത്ത് ടോറികള്‍ ലിബറല്‍ ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ഭരിച്ചപ്പോഴുള്ള കാലത്ത് 11 821 ഓപ്പറേഷനുകളായിരുന്നു ഇത്തരത്തില്‍ റദ്ദാക്കിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതായത് ഏഴ് വര്‍ഷത്തിനിടെ ഇത്തരം റദ്ദാക്കലുകള്‍ കുത്തനെ വര്‍ധിച്ചിരിക്കുന്നുവെന്ന് ചുരുക്കം. ഇക്കാലത്തിനിടെ ഇത്തരം റദ്ദാക്കലുകള്‍ സ്ഥിരാമായി പെരുകുന്ന പ്രവണതയാണ് കാണാന്‍ സാധിക്കുന്നത്. എന്‍എച്ച്എസില്‍ ആവശ്യക്കാര്‍ വര്‍ധിച്ച് വരുമ്പോള്‍ അതിനനുസരിച്ച് സേവനം പ്രദാനം ചെയ്യാന്‍ ടോറികളുടെ ചെലവ് ചുരുക്കല്‍ നയം മൂലം അസാധ്യമായിരിക്കുന്നുവെന്നും ഓപ്പറേഷനുകള്‍ റദ്ദാക്കല്‍ വര്‍ധിക്കാന്‍ ഇതാണ് മുഖ്യകാരണമായിരിക്കന്നതെന്നും വെളിപ്പെട്ടിരിക്കുന്നു.

തിയേറ്റര്‍ കപ്പാസിറ്റിയുട കുറവ്, ബെഡ് ക്ഷാമം, ഉപകരണങ്ങള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കല്‍, തുടങ്ങിയ മറ്റ് കാരണങ്ങളാലും ഓപ്പറേഷനുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഇത്തരത്തില്‍ ഹെല്‍ത്ത് സര്‍വീസിനുള്ള ബജറ്റ് തുടര്‍ച്ചയായി വെട്ടിക്കുറ്ക്കുന്നത് വള്‍നറബിളായ നിരവധി പേരുടെ ജീവന്‍ വരെ അവതാളത്തിലാക്കുന്നുവെന്നും കടുത്ത മുന്നറിയിപ്പുയര്‍ന്നിട്ടുണ്ട്. രാജ്യവ്യാപകമായി കുട്ടികളുടെ ഓപ്പറേഷനുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത് പെരുകി വരുന്നത് കടുത്ത അപകടമാണ് സൃഷ്ടിക്കുന്നതെന്നാണ് ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് പീഡിയാട്രിക് സര്‍ജന്‍സിന്റ പ്രസിസന്റ് റിച്ചാര്‍ഡ് സ്റ്റിയുവര്‍ട്ട് മുന്നറിയിപ്പേകുന്നു.

Top