ഓസ്കര്‍:ലേഡി ഗാഗയുടെ പരിപാടിക്ക് ആമുഖപ്രസംഗം നടത്തുന്നത് യുഎസ് വൈസ് പ്രസിഡന്റ് , ആവേശത്തില്‍ വൈറ്റ്ഹൗസും

ലൊസാഞ്ചല്‍സ്: ലേഡി ഗാഗയുടെ പരിപാടിക്ക് ആമുഖപ്രസംഗം നടത്തുന്നത് യുഎസ് വൈസ് പ്രസിഡന്റ്.പോപ്പ് ചക്രവര്‍ത്തിനി ലേഡി ഗാഗയുടെ പരിപാടിക്കാണ് യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ആമുഖപ്രസംഗം നടത്തുന്നത് . ലേഡി ഗാഗയുടെ ‘ടില്‍ ഇറ്റ് ഹാപ്പന്‍സ് ടു യു’ അവതരണത്തിനാണ് ബൈഡന്റെ ആമുഖം. ഈ ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാമനിര്‍ദേശവുമുണ്ട്.

യുഎസ് വൈസ് പ്രസിഡന്റിനെ ഗാഗയുടെ ഗാനവുമായി ബന്ധിപ്പിക്കുന്നത്, ഗാനം പ്രത്യക്ഷപ്പെടുന്ന ദ് ഹണ്ടിങ് ഗ്രൗണ്ട് എന്ന ഡോക്യുമെന്ററിയുടെ പ്രമേയം. ക്യാംപസുകളിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ചിത്രമാണിത്. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രചാരണപരിപാടികള്‍ക്കു നേതൃത്വം നല്‍കിവരുന്ന ബൈഡന്‍ ഈ വിഷയത്തില്‍ പുസ്തകവുമെഴുതിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top