ദുബൈ :സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പെട്ടിയുമായി ദുബൈയില്‍ നിന്നും പറന്ന ദമ്പതികള്‍ നാട്ടിലെത്തി ലഗ്ഗേജ് തുറന്നപ്പോള്‍ മോഷണം നടന്നതായി കണ്ടെന്ത്തി.പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലാണിവര്‍ ഇസ്ലാമാബാദിലേയ്ക്ക് തിരിച്ചത്.സുല്‍ഫിക്കര്‍ അഹമ്മദിനും കുടുംബത്തിനുമാണ് 41.69 ഗ്രാം സ്വാര്‍ണാഭരണങ്ങള്‍ നഷ്ടമായത്. 5595 ദിര്‍ഹം വിലവരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.ആഗസ്റ്റ് 8നായിരുന്നു സംഭവം. ആഗസ്റ്റ് 3നാണിവര്‍ ദുബൈയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും 3 ജോഡി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത്. നെക്ലസുകളും കമ്മലുകളും ഉള്‍പ്പെടുന്ന സെറ്റായിരുന്നു മൂന്നും.
ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പേ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി സൂക്ഷിച്ചിരുന്ന സ്യൂട്ട്‌കേസുകള്‍ ചെക്ക് ഇന്‍ ചെയ്തിരുന്നു. സ്വര്‍ണാഭരണങ്ങളെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ഭയക്കേണ്ടതില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ സുല്‍ഫിക്കറിന്റെ ഭാര്യ നൗറീനോട് പറഞ്ഞത്.
പരിശോധനകള്‍ക്ക് ശേഷം സുല്‍ഫിക്കറും ഭാര്യയും 3 കുട്ടികളും ഇസ്ലാമാബാദിലേയ്ക്ക് പറന്നു. നാട്ടിലെത്തി സ്യൂട്ട് കേസുകള്‍ തുറന്നപ്പോള്‍ സ്വര്‍ണാഭരണ പെട്ടികള്‍ അതുപോലെ തന്നെയുണ്ടായി. പെട്ടി തുരന്നു നോക്കിയപ്പോള്‍ പെട്ടികളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ബില്ലുകള്‍ പെട്ടിയില്‍ സുഭദ്രമായിരുന്നു. ഉടനെ സുല്‍ഫിക്കര്‍ പിഐ.എയിലും ദുബൈ എയര്‍പോര്‍ട്ടിലും പരാതി നല്‍കി. എന്നാല്‍ പരാതിക്ക് വിശ്വാസ്യതയില്ലെന്നാണ് പിഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നത് .