മൂന്നു മാസം മുന്‍പു കാണാതായ മാതാപിതാക്കളുടെ ജഡം കണ്ടെടുത്തു; മകനും കാമുകിയും കസ്റ്റഡിയില്‍

missing3

കണക്ടിക്കട്ട്: മൂന്നു മാസം മുന്‍പു അപ്രത്യക്ഷമായ കണക്ടിക്കട്ടില്‍ നിന്നുള്ള ദിമ്പതിമാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇന്നലെ വീടിനു പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ജെഫ്രി നിവിന്‍ (56), ഭാര്യ ജിനറ്റ(55) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് 27 വയസുള്ള ഇവരുടെ മകന്‍, മകന്റെ കാമുകി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി ഇന്ന് കണക്ടിക്കട് പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.
മാതാപിതാക്കളുടെ മരണത്തില്‍ മകനു പങ്കുള്ളതായി സംശയിക്കുന്നുവെന്നു യുഎസ് അറ്റോര്‍ണി ട്രേയ്‌സി സെറ്റണ്‍ പറഞ്ഞു. മകന്‍ കെയ്ല്‍ നവീന്‍ ഫെഡറല്‍ ഗണ്‍ ചാര്‍ജുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്. വലിയ വ്യവസായ സ്ഥാപനത്തിന്റെ ഉടമകളായ ദമ്പതിമാരെ ആഗസ്റ്റ് നാലുമുതലാണ് കാണാതായത്. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഇവരുടെ കാര്‍ കണ്ടെത്തിയിരുന്നു. ആള്‍താമസമില്ലാത്ത ഒരു വീടിന്റെ പുറകില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top