പേരോടിന് അബുദാബിയുടെ ആദരം

അബുദാബി : സമസ്ത കേരള സുന്നി യുവജനസംഘം സമസ്ഥാനപ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട  പേരോട് അബ്ദുൾ റഹ്മാൻ സഖാഫിക്ക് അബുദാബിയുടെ ആദരം . അബുദാബി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ, കർണാടക കൾച്ചറൽ ഫൗണ്ടേഷൻ, തുടങ്ങിയ സുന്നിസoഘടനകളുടെ നേത്രത്വ ത്തിലാണ് അബുദാബി ഐ സി എഫ് ഓഫീസിൽ വെച്ച് സീകരണം നൽകിയത് . പി വി അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു .തിരുവനന്തപുരം ജില്ലാ സുന്നി യുവജനസംഘം പ്രസിഡന്റ്‌ സിദ്ദീഖ് സഖാഫി നേമം ഉൽഘാടനം ചെയ്തു. പേരോട് അബ്ദുൾ റഹ്മാൻ സഖാഫിയെ  അബുദാബിയിലെ സുന്നീ സംഘടനാ നേതാക്കൾ പൊന്നാട അണിയിച്ച് ആദരിച്ചൂ. ഹമീദ് ഈശ്വരമംഗലം ,ഹമീദ് പരപ്പ ,ഉമർ മൗലവി , ഹംസ ആഹ്സനി ,സലാം മാസ്റ്റർ ,നാസർ മാസ്റ്റർ ,ലത്തീഫ് ഹാജി , സിദ്ദീഖ് അൻവരി, ഉസ്മാൻ സഖാഫി , എന്നിവർ സംബന്ധിച്ചു

Top