പിങ്ക് പ്രാവ്; അത്ഭുതത്തോടെ സോഷ്യല്‍ മീഡിയ

യുകെയിലെ ബറി ടൗണ്‍ സെന്ററില്‍ പിങ്ക് നിറത്തിലുള്ള പ്രാവിനെ കണ്ടെത്തിയിരിക്കുകയാണ്. പക്ഷിയുടെ പ്രത്യേക നിറം സ്വാഭാവികമായി ഉള്ളതാണോ അതോ നിറം പൂശിയതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അസാധാരണമായ പിങ്ക് നിറത്തിലുള്ള പ്രാവ് ബറി ടൗണ്‍ സെന്ററിലെ പ്രദേശവാസികളില്‍ നിന്ന് ഭക്ഷണം സ്വീകരിക്കുന്നതും മേല്‍ക്കൂരകളില്‍ പറന്നിരിക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിലെ ഉദ്യോഗസ്ഥരും പ്രാവിന്റെ ഭംഗിയില്‍ ആകൃഷ്ടരായി.

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് (ജിഎംപി) നോര്‍ത്ത് ഫേസ്ബുക്കില്‍, പിങ്ക് പ്രാവിന്റെയും സാധാരണ ചാരനിറത്തിലുള്ള പ്രാവിന്റെ ഫോട്ടോസ് പങ്കുവെച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിനോട് നിരവധി ഉപയോക്താക്കളാണ് പ്രതികരിച്ചത്. ഇത് ആരുമായി പെട്ടെന്ന് ഇണങ്ങും, ഇതിന് നിറം പൂശിയതല്ല , പ്രാവിനെ കണ്ട മറ്റൊരു വ്യക്തി കുറിച്ചു. അതിന്റെ തൂവലുകള്‍ എല്ലാം വ്യത്യസ്ത ഷേഡുകള്‍ ആണെന്നും ഉപഭോക്താവ് പറഞ്ഞു. ഇന്ന് ഈ പ്രാവിനെ ഞാന്‍ കണ്ടു. ഇത്തരം പ്രാവിനെക്കുറിച്ച് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേട്ടിട്ടുണ്ട്. ഇത് അപൂര്‍വമാണ്, എന്നാല്‍ പുതിയതല്ല, മറ്റൊരു ഫേസ്ബുക്ക് ഉപയോക്താവ് പറഞ്ഞു.

Top