ആസിയാന്‍ അത്താഴ വിരുന്നില്‍ പ്രമുഖ പ്രവാസി വ്യവസായി യൂസഫലിയും

ക്വലാലംപൂര്‍: ആസിയാന്‍ സമ്മേളനത്തിനെത്തിയ രാഷ്ട്രത്തലവന്മാര്‍ക്ക് മലേഷ്യയുടെ പ്രധാനമന്ത്രി നജീബ് അബ്ദുള്‍ റസാഖ് നല്‍കിയ അത്താഴ വിരുന്ന്  മലേഷ്യന്‍ ഭക്ഷണ വൈവിദ്ധ്യങ്ങളാല്‍ ഏറെ ശ്രദ്ധേയമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ, ഇന്തോനേഷ്യന്‍  പ്രസിഡണ്ട് ജോക്കൊവി എന്നിവരടക്കം പങ്കെടുത്ത വിരുന്നില്‍ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ. യൂസഫലിയും സംബന്ധിച്ചിരുന്നു. മലേഷ്യയുടെ പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ലോക നേതാക്കളെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top