മാര്‍പാപ്പയുടെ സന്ദര്‍ശനം യുഎഇയ്ക്ക് അംഗീകാരമാണെന്ന് ഷെയ്ക്ക് നഹ്യാന്‍

അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേല്‍ക്കാന്‍ സാധിക്കുന്നത് അംഗീകാരമായാണ് യുഎഇ കാണുന്നതെന്ന് സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. സഹിഷ്ണുത വളര്‍ത്തുന്നതില്‍ യുഎഇയുടെ പ്രയത്‌നങ്ങള്‍ക്ക് ഇരട്ട പ്രചോദനമാകും മാര്‍പാപ്പയുടെ ഈ ചരിത്ര സന്ദര്‍ശനമെന്നും വ്യക്തമാക്കി.  ലോക സമാധാനം ഊട്ടിയുറപ്പിക്കാനും സന്ദര്‍ശനം വഴിയൊരുക്കും.  അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരമാണ്  മാര്‍പാപ്പ യുഎഇയിലെത്തുന്നത്. വിശ്വാസങ്ങളില്‍ ഏറെ സാമ്യതകളുള്ള മുസ്‌ലിം ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കാനും തുറന്ന ചര്‍ച്ചയ്ക്കും ഇതു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

Top