പ്രവാസികള്‍ക്ക് 20 ലക്ഷം ലോണ്‍ ,15 ശതമാനം സൗജന്യം ;3 വര്‍ഷത്തേക്ക് തിരിച്ചടവ് വേണ്ട. പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത !..

മിഡില്‍ ഈസ്റ്റില്‍ കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി നോര്‍ക്ക എത്തുന്നു. പെട്ടെന്ന് പ്രവാസ ജീവിതം നഷ്ടപ്പെടുമ്പോള്‍ പലരും ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍, അത്തരം ദുരവസ്ഥ ഇനി പ്രവാസികള്‍ക്ക് ഉണ്ടാകില്ല. പ്രവാസ ജീവിതം അവസാനിക്കുമ്പോള്‍ എന്തുചെയ്യണമെന്ന് നോര്‍ക്ക പറഞ്ഞുതരും.

നിതാഖതും മറ്റും കാരണം ഇങ്ങനെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി നോര്‍ക്കയുടെ വിവിധ പദ്ധതികളുണ്ട്. അതിലൊന്നാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ്. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്‌സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) നല്‍കുകയാണ് നല്‍കും. ഇതില്‍ 15%തുക സര്‍ക്കാര്‍ തിരിച്ചടക്കും. ലോണ്‍ എടുക്കുന്നവര്‍ക്ക് സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുന്നതാണ് ലോണ്‍തുകയുടെ 15%. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയില്‍ തിരിച്ചടച്ചാല്‍ മതികാകും. അതിനു 3 വര്‍ഷം വരെ തിരിച്ചടവ് ആവശ്യമില്ല.

norka-logo

ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 3 വര്‍ഷത്തേക്ക് തിരിച്ചടവ് വേണ്ടാത്ത, 15ശതമാനം സൗജന്യമായ പ്രവാസി ലോണിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.PRAVASSI LOAN DIH -800

ഏതൊക്കെ മേഖലകളിലാണ് വ്യവസായം ആരംഭിക്കാനാവുന്നത്.

1. കാര്‍ഷിക – വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്‌കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം – വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്റുകള്‍, ടാക്‌സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം – ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്‌ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:

1. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
2. പാസ്‌പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്)
3. തങ്ങളുടെ സംരംഭത്തിന്റെ സംക്ഷിപ്ത വിവരണം

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനായി http://registernorka.net/ndprem/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Top