അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം, സി എഫ് തോമസ് അനുസ്മരണം നടത്തി.

ഡബ്ലിൻ :കേരള കോൺഗ്രസ്‌ എം ന്റെ വളർച്ചയിൽ മാണിസാറിനോടൊപ്പം എല്ലാക്കാലവും നിലകൊണ്ട മുൻ പാർട്ടി ചെയർമാനും, മന്ത്രിയും,നാല് പതിറ്റാണ്ട് ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധിയുമായിരുന്ന സി എഫ് തോമസിന്റെ നിര്യാണം ജനാധിപത്യ കേരളത്തിന്‌ വൻ നഷ്ടമാണെന്ന് പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട്.

സൂം മീറ്റിംഗ് വഴി നടന്ന അനുസ്മരണത്തിൽ നിരവധി പേർ സി എഫ് തോമസിനെ അനുസ്മരിച്ചു.
കോ ഓർഡിനേറ്റർ രാജു കുന്നക്കാട്ട്, സെക്രട്ടറി ബിജു പള്ളിക്കര, ജോൺ സൈമൺ, സിറിൽ തെങ്ങുംപള്ളിൽ, ജോർജ് കുര്യൻ കൊല്ലംപറമ്പിൽ,അലക്സ് വട്ടുകളത്തിൽ,ജെയ്‌സൺ രാമപുരം, സെബാസ്റ്റ്യൻ ജോസഫ്, ഷാജി ആര്യമണ്ണിൽ, മാത്യൂസ് ചേലക്കൽ, ടോം വാണിയപ്പുരക്കൽ, സണ്ണി ജോർജ്, ഷിജോ മാമ്പുഴക്കൽ,റോണി തോമസ്, പ്രിൻസ്‌ മരങ്ങാട്ടുപള്ളി,സുനിൽ കൊഴുവനാൽ,ജെസ്റ്റിൻ അലക്സ്, ജോമോൻ കടുത്തുരുത്തി, ബിബിൻ തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.

Top