മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപെട്ട് കേന്ദ്രസർക്കാരിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് : മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപെട്ട് കേന്ദ്ര സർക്കാരിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. കോവിഡിനെ തുടർന്നു നിരവധി പ്രവാസികളാണ് ദിനം പ്രതി രാജ്യത്തേക്കു മടങ്ങി വരുന്നത് എന്നും ഇതിൽ നല്ല ശതമാനം ആളുകളും ജോലി നഷ്ടപ്പെട്ടുവരുന്നവരാണ് എന്നും ആയതിനാൽ സ്വന്തം നാട്ടിൽ ജീവിതം കരുപിടിപ്പിക്കാൻ ആവശ്യമായ പുനരധിവാസ നടപടികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതു വരെ പത്ത് ലക്ഷത്തിലധികം ആളുകൾ രാജ്യത്തേക്ക് മടങ്ങി എത്തി എന്നാണ് കണക്ക്. വന്ദേഭാരത്മിഷന്റെ അഞ്ചാം ഘട്ടം പൂർത്തിയാകുമ്പോൾ വീണ്ടും എണ്ണം വളരെയധികം വർധിക്കും എന്നാണ് കരുതപ്പെടുന്നത്. പല സംസ്ഥാനങ്ങളും പ്രവാസികൾക്കായി ചില ആശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ട്എങ്കിലുംകേന്ദ്രസർക്കാരിന്റെ കീഴിൽ വ്യപസ്ഥാപിതമായ പുനരധിവാസ പാക്കേജാണ്ഏറ്റവും ഉത്തമമായ നടപടി എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

നാട്ടിലേക്കു മടങ്ങി വരുന്നവർക്ക് സാമ്പത്തീക സഹായമുൾപ്പെടെ ആവശ്യപ്പെടുന്ന നിവേദനത്തിൽ സംരംഭങ്ങൾ തുടങ്ങുവാനാഗ്രഹിക്കുന്നവർക്കു ഏകജാലക ക്ലീയറൻസ് ഉൾപ്പെടെയുള്ള സമഗ്രമായ ആവശ്യങ്ങൾ ഉൾപ്പെടുന്നതാണ് സമർപ്പിച്ച നിവേദനം.

ലോക്ക് ഡൗണിനെ തുടർന്നു പ്രവാസികൾക്ക് നാട്ടിലേക്കു വരാൻ സാധിക്കാതെ വന്നപ്പോൾ ഈ ആവശ്യം ഉന്നയിച്ചു സുപ്രീം കോടതിയിൽനിന്നും അനുകൂല ഉത്തരവ് നേടിയതുൾപ്പെടെ എട്ടു പൊതു താൽപര്യ ഹർജികളാണ് പ്രവാസി ലീഗൽ സെൽ കോവിഡു കാലത്തു സുപ്രീം കോടതിയിൽ സമർപ്പിച്ചതും, പ്രവാസികൾക്ക് വേണ്ടി വിവിധ വിഷയങ്ങളിൽ നിയമപരമായ ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുന്നതും.
ഈ വിഷയത്തിൽ പരമാവധി എം.പി മാരുടെ ശുപാർശ കത്തുമായി കേന്ദ്രസർക്കാരിനെ സമീപിക്കുവാനാണ് പ്രവാസി ലീഗൽസെൽ തീരുമാനമെന്ന് പ്രവാസി ലീഗൽസെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു.

Top